ആര്യയ്‌ക്ക് ന്യുമോണിയ; വെന്റിലേറ്ററില്‍ നിന്ന് മാറ്റാനുള്ള ശ്രമം പരാജയം

 കോന്നി പെണ്‍കുട്ടികള്‍ , ആര്യ , റെയില്‍വെ ട്രാക്ക് , മെഡിക്കല്‍ കോളജ്
തൃശൂര്‍| jibin| Last Modified ശനി, 18 ജൂലൈ 2015 (12:40 IST)
റെയില്‍വെ ട്രാക്കില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ കോന്നി സ്വദേശി ആര്യയുടെ ആരോഗ്യനില വഷളായി. ശ്വാസകോശത്തില്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണിത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് ചികിത്സയിലുള്ളത്.

അതേസമയം, പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണസംഘം ബംഗളൂരുവിലെത്തി. മരിക്കുന്നതിനു മുമ്പ് പെണ്‍കുട്ടികള്‍ ബംഗളൂരുവില്‍ എത്തിയിരുന്നതായി സൂചനകള്‍ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം
ബംഗളൂരുവിലെത്തിയത്. കോന്നി എസ് ഐ ബിഎസ് സജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ ബംഗളൂരുവില്‍ എത്തിയിരിക്കുന്നത്.

ബംഗളൂരുവിലെ ലാല്‍ബാഗ് പാര്‍ക്കില്‍ കുട്ടികള്‍ എത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ തനിച്ചാണോ ബംഗളൂരുവില്‍ എത്തിയത്, ഇവര്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നുവോ തുടങ്ങിയ കാര്യങ്ങള്‍ ആണ് പൊലീസ് അന്വേഷിക്കുന്നത്.

ലാല്‍ബാഗിലെ സി സി ടി വി ദൃശ്യങ്ങളില്‍ പെണ്‍കുട്ടികളെ കണ്ടിരുന്നു. എന്നാല്‍, ഇവര്‍ക്കൊപ്പം ആരുമുണ്ടായിരുന്നില്ല. കര്‍ണാടക പൊലീസും അന്വേഷണസംഘത്തിന് ഒപ്പമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :