വേഗത കൂട്ടാൻ ട്രാക്കിനിരുവശത്തും മതിലുകെട്ടാൻ റെയിൽവേ ഒരുങ്ങുന്നു; ഡൽഹി -മുംബൈ റൂട്ടിൽ 500 കിലോമീറ്റർ മതിൽ കെട്ടും

Sumeesh| Last Modified തിങ്കള്‍, 16 ഏപ്രില്‍ 2018 (16:23 IST)
പാതയുടേ ഇരു വശത്തും മതിൽ കെട്ടി വേഗത നിലനിർത്താൻ റെയിൽവേ ഒരുങ്ങുന്നു. ഡൽഹി മുംബൈ
റെയിൽ യാത്ര സുഗമമാക്കുന്നതിനു വേണ്ടി
500 കിലോമീറ്റർ ദൂരം മതിൽ കെട്ടി വേർതിരിക്കാണ് റെയിൽ‌വേയുടെ തീരുമാനം. മൃഗങ്ങൽ റെയി‌വേ ട്രാക്കിൽ പ്രവേസിക്കുന്നത് പലപ്പോഴും ട്രെയ്നുകളുടെ വേഗതയെ സാരമായി ബാധിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കി യാത്രയിൽ വേഗത നിലനിർത്താനണ് റെയിൽവേയുടെ നീക്കം. എട്ടു മുതൽ പത്തടി വരെയുള്ള മതിൽ കെട്ടാനാണ് റെയിൽവേ ആലോചിക്കുന്നത്.

നിലവിൽ ഈ ട്രാക്കുകളിലൂടെ 130 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ സഞ്ചരിക്കാറുള്ളത്. എന്നാൽ കന്നുകാലികളും മറ്റു മൃഗങ്ങളും ട്രാക്കിൽ പ്രവേശിക്കുന്നത് ഈ വേഗത കൈവരിക്കാൻ തടസ്സം സൃഷ്ടിക്കാറുണ്ട്.
മതിലിന്റെ പണിതീർന്നാൽ ഈ ട്രാക്കിലൂടെ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും എന്നാണ് റെയിൽവേ കണക്കുകൂട്ടുന്നത്. പദ്ധതിക്ക് 500 കോടി രൂപ ചിലവാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡൽഹി കൊൽക്കത്ത റൂട്ടിലും സമാനമായ പദ്ധതി നടപ്പിലാക്കാൻ റെയിൽവേ ഉദ്ദേശിക്കുന്നുണ്ട്.

ഇതുവഴി നാലുമണിക്കൂറോളം യാത്രാ സമയം ലാഭിക്കാനാകും എന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. നിലവിൽ രാജധാനി എക്സ്പ്രസ്സാണ് റൂട്ടിൽ ഏറ്റവും വേഗത്തിൽ സർവ്വീസ് നടത്തുന്നത് 16 മണിക്കൂറെടുത്താണ് ട്രെയ്ൻ ലക്ഷ്യ സ്ഥാനത്തെത്തുന്നത് ഇത് 12 മണിക്കൂറായി കുറക്കാൻ സാധിക്കും എന്ന് റെയിൽവേ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :