റയില്‍ ബജറ്റ്: അതിവേഗ വജ്രചതുഷ്കോണ ഇടനാഴി, 27 എക്സ്‌പ്രസ് ട്രെയിനുകള്‍

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 8 ജൂലൈ 2014 (13:33 IST)
റയില്‍ ബജറ്റില്‍ പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. 27 എക്സ്പ്രസ് ട്രെയിനുകള്‍, അഞ്ച് ജനസാധാരണ്‍, അഞ്ച് പ്രീമിയം ട്രെയിനുകള്‍, അഞ്ച്
എസി ട്രെയിന്‍, എട്ട് പാസഞ്ചറുകള്‍, അഞ്ച് ഡെമു, രണ്ട് മെമു സര്‍വീസുകള്‍, 11 ട്രെയിനുകളുടെ സര്‍വീസ്‌ ദീര്‍ഘിപ്പിക്കും. മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ച് അതിവേഗ വജ്രചതുഷ്കോണ ഇടനാഴി നടപ്പില്‍ വരുത്തുമെന്നും കേന്ദ്ര റയില്‍വേ മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

പ്രത്യേക പാല്‍ ടാങ്കര്‍ ട്രെയിനുകള്‍ നടപ്പിലാക്കും.
പഴം - പച്ചക്കറികള്‍ക്ക് പ്രത്യേക സ്റ്റോറേജ് സൌകര്യം ട്രെയിനില്‍ ഏര്‍പ്പെടുത്തും. 18 പുതിയ റയില്‍ ലൈനുകള്‍ക്കായി സര്‍വ്വെ നടക്കുകയാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ റയില്‍വെയെ പേപ്പര്‍‌ലെസ് ഓഫീസാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ റയില്‍‌വെയുടെ വികസനത്തിനായി സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിനുകള്‍ നടപ്പിലാക്കും. അതിവേഗ റയില്‍പ്പാത അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്വപ്ന പദ്ധതിയായിരുന്നു. ആദ്യഘട്ടമായി മുംബൈ- അഹമ്മദ്ബാദ് പാതയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ആരംഭിക്കും. രാജ്യത്ത് അങ്ങോളമിങ്ങോളം അതിവേഗ ‌റെയില്‍‌പ്പാത ആരംഭിക്കുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ഗൗഡ. ഓണ്‍‌ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വ്യാപകമാക്കും. ഭാവിയില്‍ പദ്ധതികള്‍ക്ക് വിദേശ നിക്ഷേ
പത്തിനായി കാബിനെറ്റിന്റെ അനുമതി തേടും. റയില്‍‌വേ സ്റ്റേഷനുകളുടെ വൃത്തി പരിശോധിക്കാന്‍ സിസി ടിവി സംവിധാനം ഏര്‍പ്പെടുത്തും.

2013 -ല്‍ ഓരോ യാത്രക്കാരനില്‍ നിന്നും 23 പൈസയുടെ നഷ്ടമാണ് റയില്‍‌വെയ്ക്കുണ്ടായിരുന്നത്. റയില്‍ യാത്രാനിരക്ക് വര്‍ധന അനിവാര്യമായിരുന്നു. നിരക്ക് വര്‍ധനകൊണ്ട് 8000 കോടിയുടെ അധികവരുമാനമുണ്ടായി

ഇന്ത്യന്‍ റയില്‍‌വെയെ ലോകത്തിലെ ഏറ്റവും വലിയ ചരക്കുനീക്ക മാര്‍ഗമാക്കി മാറ്റും ദിവസേന ഓസ്ട്രേലിയയുടെ ജനസംഖ്യയേക്കാള്‍ ജനങ്ങള്‍ ഇന്ത്യന്‍ റെയില്‍‌വേയില്‍ സഞ്ചരിക്കുന്നുണ്ട്. പുതിയ ട്രെയിനുകള്‍ക്കുള്ള നിരവധി നിവേദനങ്ങള്‍ കിട്ടി. സുരക്ഷയുടെയും കാര്യക്ഷമതയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

12 മണിക്ക് തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ചോദ്യോത്തര വേള നീണ്ടുപോയതിനാല്‍ അല്‍പ്പം താമസിച്ചാണ് ബജറ്റ് അവതരണം തുടങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :