കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം: രാഹുലിനെ ഉടന്‍ പരിഗണിക്കില്ല

രാഹുല്‍ ഗാന്ധി , കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം , സോണിയാ ഗാന്ധി
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 12 ജനുവരി 2015 (13:04 IST)
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്തേക്ക് ഉടന്‍ എത്തിയേക്കില്ല. ഈ കാര്യത്തില്‍ അനാവശ്യ തിടുക്കം ആവശ്യമില്ലെന്നും, പതിയെ കാര്യങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്നുമാണ് സോണിയാ ഗാന്ധിയടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. എന്നാല്‍ അദ്ദേഹത്തെ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റ് ആയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉന്നത നേതൃത്വം തള്ളിക്കളഞ്ഞിട്ടില്ല.

സോണിയാ ഗാന്ധിയില്‍ നിന്നും കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വിഷയം വേഗത്തില്‍ തീരുമാനിക്കേണ്ട കാര്യം അല്ലെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റ് ആയേക്കുമെന്ന കാര്യത്തില്‍ ചൊവ്വാഴ്ച് നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തീരുമാനമായേക്കും. ഇതിനിടെയാണ് രാഹുലിനെ തല്‍ക്കാലം കോണ്‍ഗ്രസ് അധ്യക്ഷന്‍ ആക്കേണ്ടെന്ന സോണിയയുടെയും മുതിര്‍ന്ന നേതാക്കളുടെയും തീരുമാനം.

എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗാണ് സോണിയാ ഗാന്ധിയില്‍ നിന്നും കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുമെന്ന ആവശ്യം ഉയര്‍ത്തി കൊണ്ടു വന്നത്. ഇതിനെ പിന്തുണച്ച് മറ്റ് നേതാക്കളും രംഗത്ത് എത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :