രാഹുല്‍ മാജിക്കില്‍ ഉത്തരമില്ലാതെ മോദി; പണി തിരിച്ചു കിട്ടിയതോടെ ബിജെപി ക്യാമ്പ് ആശങ്കയില്‍ - ഗുജറാത്തില്‍ പുതിയ കളികളുമായി കോണ്‍ഗ്രസ്

ഗുജറാത്തില്‍ പുതിയ കളികളുമായി രാഹുല്‍

ന്യൂഡല്‍ഹി| jibin| Last Updated: ബുധന്‍, 29 നവം‌ബര്‍ 2017 (16:34 IST)
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളാണ്. സോ​ഷ്യ​ൽ മീ​ഡി​യയില്‍ സജീവമായ രാഹുലിനെ പ്രതിരോധിക്കാന്‍ ബിജെപി ക്യാമ്പിന് സാധിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.

‘ഗുജറാത്ത് ഉത്തരം തേടുന്നു’ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓരോ ദിവസവും ഓരോ ചോദ്യം എന്ന പുത്തന്‍ പ്രചാരണ ആയുധവുമായാണ് രാഹുല്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ മോദിയുടെ ടീം നടത്തിയിരുന്ന അതേ തന്ത്രമാണ് രാഹുല്‍ ഇപ്പോള്‍ തിരിച്ചു
പയറ്റുന്നത്.

50 ലക്ഷം നിര്‍ധനര്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് 2012 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വാഗ്ദാനം ചെയ്‌തിരുന്നു. ഇതാണ് ഇപ്പോള്‍ രാഹുല്‍ ആയുധമായി എടുത്തിരിക്കുന്നത്. ഇതുവരെ 4.72 ലക്ഷം വീടുകള്‍ മാത്രമാണ് ബിജെപി സര്‍ക്കാര്‍ നല്‍കിയത്. ബാക്കിയുള്ള വീടുകള്‍ക്കായി 45 വര്‍ഷം കാത്തിരിക്കേണ്ടി വരുമോ എന്നാണ് രാഹുല്‍ ഇന്ന് ചോദിച്ചിരിക്കുന്നത്. ഇതിന് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടില്ല.

ഇത്തരത്തിലുള്ള ഓരോ ചോദ്യങ്ങള്‍ എല്ലാ ദിവസവും മോദിയോട് ചോദിക്കാനാണ് രാഹുലിന്റെ തീരുമാനം. സോഷ്യല്‍
മീഡിയയില്‍ നിന്നും ശക്തമായ പിന്തുണ ലഭിക്കുന്നതിനാല്‍ ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസിന് ഇതിലൂടെ സാധിക്കും. അതിനൊപ്പം, വാഗ്ദാനങ്ങള്‍ പലതും പാതിവഴിയില്‍ നില്‍ക്കുന്നതിനാല്‍ രാഹുലിന്റെ ചോദ്യങ്ങളെ നേരിടാന്‍ കഴിയാതെ വെള്ളം കുടിക്കുകയാണ് ബിജെപി ക്യാമ്പ്.

സോഷ്യല്‍ മീഡിയയില്‍ രാഹുലിനായി ഇടപെടലുകള്‍ നടത്തുന്നതാരെന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്. മൂ​ർ​ച്ച​യേ​റി​യ ട്വീ​റ്റു​ക​ൾ​ക്കു പി​ന്നി​ൽ ത​ന്‍റെ വ​ള​ർ​ത്തു​നാ​യ​യാ​യ ‘പി​ഡി​യ’ ആണെന്നാണ് ഇ​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങള്‍ക്ക് രാഹുല്‍ മറുപടിയായി നല്‍കുന്നത്.

പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദി വരുത്തുന്ന പിഴവുകൾ ചൂണ്ടിക്കാട്ടുമെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തെ അനാദരിക്കുന്ന യാതൊരു നീക്കവും കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ഗു​ജ​റാ​ത്തി​ൽ​ലെ ബ​നാ​സ്കാ​ന്ത ജി​ല്ല​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ വോ​ള​ന്‍റി​യ​ഴ്സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്‌ത് സംസാരിക്കവെ രാഹുൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :