സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് ' പുല്ലുവില '

  രാഹുല്‍ ഗാന്ധി , ന്യൂഡല്‍ഹി , കെഎസ്‌യു , തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 28 ജൂലൈ 2014 (12:59 IST)
രാഹുല്‍ ഗാന്ധി കൊണ്ടുവന്ന സംഘടനാ തെരഞ്ഞെടുപ്പുകളില്‍ വരുത്തേണ്ട നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില നല്‍കി കൊണ്ട് കെഎസ്‌യു. രാഹുല്‍ ഗാന്ധിയുടെ മണ്ടത്തരങ്ങള്‍ തുടരേണ്ടന്നും. കേരള സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് കെഎസ്‌യു ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പൂര്‍ത്തിയാക്കണമെന്ന് രാഹുല്‍ഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട സമിതിയുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി ആവശ്യമായ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരണമെന്നും കെഎസ്‌യു വ്യക്തമാക്കി. അതേ സമയം എന്‍എസ്‌യു ഭാരവാഹികളെ ഈയാഴ്ച പ്രഖ്യാപിക്കും.

കഴിവും യോഗ്യതയും നോക്കി വേണം ഭാരവാഹികളെ തെരഞ്ഞെടുക്കാനെന്നും ഗ്രൂപ്പ് അടിസ്ഥാനത്തിലാകരുതെന്നും രാഹുല്‍ പറഞ്ഞിരുന്നു. മുഴുവന്‍ സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവാന്‍ ആറ് മാസമെങ്കിലും എടുക്കുമെന്നതിനാലാണ് ഭാരവാഹികളെ ഉടന്‍ തെരഞ്ഞെടുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :