കള്ളപ്പണം തിരികെ കൊണ്ടുവരും: അരുണ്‍ ജയ്റ്റ്ലി

ന്യൂഡല്‍ഹി| VISHNU.NL| Last Updated: വെള്ളി, 25 ജൂലൈ 2014 (15:18 IST)
ഒളിപ്പിച്ചു വച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി.
ഈ സര്‍ക്കാ‍ര്‍ കള്ളപ്പണം തിരികെ കൊണ്ടുവരും രാജ്യത്തിന് ഇക്കാര്യത്തില്‍ അധികം കാത്തു നില്‍ക്കാന്‍ കഴിയില്ല.

നിലവില്‍ കള്ളപ്പണക്കാരേ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതില്‍ സ്വിറ്റ്സര്‍ലന്‍ഡ് വിമുഖത കാനിക്കുന്നത് തുടരുകയാണ്. അതേ സമയം ഇന്ത്യക്കാരൌടെ കള്ളപ്പണ നിക്ഷേപം 14,100 കൊടി രൂപയായി ഉയര്‍ന്നതായി കണക്കുകള്‍ പറയുന്നു.

കള്ളപ്പണം അന്വേഷിക്കുന്നതിനായി സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പൂര്‍ണ്ണ സഹകരണം നല്‍കും. വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് സുപ്രീം കോടതിക്ക് സമര്‍പ്പിക്കുമെന്നും ജെയ്റ്റിലി അറിയിച്ചു.

കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമാ കണക്കില്ല. എന്നാല്‍ ചില റിപ്പോര്‍ട്ടുകളില്‍ ഇത് 462 ബില്യണ്‍ ഡോളറിനും 1.4 ട്രില്യണ്‍ ഡോളറിനും മധ്യേയാണെന്ന് സൂചനയുണ്ട്. കേസില്‍ കോടതിയുമായി തര്‍ക്കത്തിനില്ലെന്നും ജെയ്റ്റിലി അറിയിച്ചു.ലോക്‌സഭയില്‍ പറഞ്ഞു. പൊതുബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു ജെയ്റ്റിലി. ബജറ്റ് പിന്നീട് ശബ്ദ വോട്ടൊടെ പാസ്സാക്കി







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :