രാഹുല്‍ പപ്പുമോന്‍ ആണെങ്കില്‍, മോദി പപ്പുമോദിയാണെന്ന് സോഷ്യല്‍ മീഡിയ

രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ ഉപയോഗിച്ച ഹാഷ് ടാഗ് മോദിയെ തിരിഞ്ഞു കുത്തുന്നു; പപ്പുമോദി ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു !

ന്യൂഡല്‍ഹി| AISWARYA| Last Updated: ശനി, 28 ഒക്‌ടോബര്‍ 2017 (10:48 IST)
ബിജെപി സര്‍ക്കാരിനെ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസവും ചൊരിഞ്ഞ് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിഞ്ഞ കുറച്ച് നാളുകളായി രാഹുലിന് സാധിച്ചിട്ടുണ്ട്. 2014 ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്ന് വിളിച്ചായിരുന്നു ബിജെപി അപമാനിച്ചത്.

ഇതേ ഹാഷ് ടാഗ് ഇപ്പോള്‍ ബിജെപിയെ തിരിഞ്ഞു കൊത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പപ്പുമോദി എന്ന ഹാഷ് ടാഗ് ട്രെന്റായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ വിഷയം ട്രോളന്മാര്‍ വെറുതേ വിടുമോ. ഏതു വിഷയവും നിസാരമായി ട്രോളുന്ന ട്രോളന്മാര്‍ ഇതും ആഘോഷമാക്കുകയാണ്.

വലിയ വിശാലമായ നെഞ്ചുണ്ടെങ്കിലും മോദിയുടെ ഹൃദയം വളരെ ചെറുതാണെന്ന് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോദി മേഡ് ഡിസാസ്റ്റര്‍’ ഫലമായാണ് രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നതെന്നും 3 വര്‍ഷത്തെ എന്‍ഡിഎ ഭരണത്തിന് ശേഷം ഇന്ത്യയുടെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :