അദ്ദേഹം വളരെ മാന്യനെന്ന് ദേവയാനി, തന്തയില്ലാത്തവനെന്ന് ഷംന കാസിം!

ശനി, 25 നവം‌ബര്‍ 2017 (07:39 IST)

നിർമാതാവ് അശോക് കുമാറിന്റെ ആത്മഹത്യയിൽ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമാലോകം. നിർമാതാവിന്റെ ആത്മഹത്യക്ക് കാരണമായെന്ന് ആരോപണമുയരുന്ന അൻപുചെഴിയാനെതിരെ നടപടി എടുക്കണമെന്ന് ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്. 
 
നിർമാതാക്കൾക്ക് പണം പലിശയ്ക്ക് നൽകുന്ന ആളാണ് അൻപുചെഴിയാൻ. ഇദ്ദേഹമാണ് തന്റെ മരണത്തിനു ഉത്തരവാദി എന്നു വ്യക്തമാക്കുന്ന അശോക് കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് പിന്നീട് കണ്ടെ‌ത്തിയിരുന്നു. അശോകിന്റെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അധ്യക്ഷന്‍ വിശാല്‍ രംഗത്തെത്തിയിരുന്നു.
 
ഇപ്പോഴിതാ, നടി ഷംന കാസിമും ഇയാൾക്കെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. അൻപു‌ചെഴിയാൻ ഒരു തന്തയില്ലാത്തവനാണെന്ന് ഷംന പറയുന്നു. "അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക...അതിനായി നമുക്ക് കൈകള്‍ കോര്‍ക്കാം' - ഷംന ട്വിറ്ററിൽ കുറിച്ചു.
 
എന്നാൽ, അൻപുചെഴിയാനെ കുറിച്ച് നടി ദേവയാനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. താൻ അറിയുന്ന അൻപുചെഴിയാൻ കലർപ്പില്ലാത്ത ഒരു മാന്യനാണെന്നും അതോടൊപ്പം വളരെ ദയാലുക്കളും മഹദ് വ്യക്തിത്വത്തിനുടമയാണെന്നും ദേവയാനി പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഈജിപ്തിലെ മുസ്‌ലിം പള്ളിയിൽ ഭീകരാക്രമണം; മരണം 235 ആയി, 'അതിഭീകര' തിരിച്ചടി ഉറപ്പെന്ന് പ്രസിഡന്റ്

ഈജിപ്തിന്റെ ചരിത്രത്തിൽ ഏറ്റവും ഭീകരമായ ഭീകരാക്രമണമാണ് സിനായ് പ്രവിശ്യയിലെ മുസ്‌ലിം ...

news

അധ്യാപിക വഴക്കുപറഞ്ഞു, 4 സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ജീവനൊടുക്കി

അധ്യാപിക വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് നാല് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ...

news

ഈജിപ്തിലെ മുസ്‌ലിം പള്ളിയിൽ ഭീ​ക​രാ​ക്ര​മ​ണം; 150ലേറെ മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

ഈ​ജി​പ്തി​ലെ സി​നാ​യ് പ്ര​വി​ശ്യ​യിലെ മുസ്‌ലിം പള്ളിയിലുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ...

news

പദ്മാവതിയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ ബംഗാൾ തയ്യാര്‍: മമതാ ബാ​ന​ർ​ജി

സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​ സംവിധാനം ചെയ്ത പദ്മാവതി എന്ന സിനിമയ്ക്ക് നേരെയുള്ള ...

Widgets Magazine