'കാലുപിടിച്ചു കരഞ്ഞ് ക്ഷമ ചോദിച്ചിട്ടും സംവിധായകൻ വഴങ്ങിയില്ല' - ധൻസികയ്ക്ക് പിന്തുണയുമായി കനിഹ

ധൻസികയ്ക്കൊപ്പം ഞങ്ങളുണ്ട്, സംവിധായകൻ ചെയ്തതെന്തായാലും ശരിയായില്ല!

aparna| Last Modified ബുധന്‍, 4 ഒക്‌ടോബര്‍ 2017 (15:40 IST)
നടി ധൻസികയെ പൊതുവേദിയിൽ വെച്ച് സംവിധായകൻ ടി രാജേന്ദ്രൻ കരയിപ്പിച്ചത് വിവാദമായിരുന്നു. പുതിയ തമിഴ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. സംഭവത്തിൽ നടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കനിഹ.

ധന്‍സികയെ അപമാനിച്ച ടി ആറിന്റെ പക്വതയില്ലായ്മ കണ്ട് താന്‍ ആശ്ചര്യപ്പെട്ട് പോയി. ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടിയോട് സ്വകാര്യമായി തന്നെ പറയണമായിരുന്നു. എത്ര കഴിവുണ്ടായിട്ടും നന്നായി പെരുമാറാന്‍ അറിയില്ലെങ്കില്‍ അത് കൊണ്ട് എന്ത് കാര്യമെന്നും നടി ചോദിക്കുന്നുണ്ട്. പൊതുവേദിയിൽ വെച്ച് ഒരു സ്ത്രീയെ അപമാനിച്ചത് മോശമായി പോയെന്നും പറയുന്നു.

നേരത്തേ നടൻ വിശാലും ധൻസികയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കാലില്‍ വീണ് മാപ്പ് പറഞ്ഞിട്ടും നടിയെ വീണ്ടും വീണ്ടും അപമാനിച്ചത് മോശമായിപ്പോയി എന്നായിരുന്നു വിശാലിന്റെ പ്രതികരണം. പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത ടിആറിന്റെ പേര് ധന്‍സിക പറയാന്‍ വിട്ടു പോയിരുന്നു. ഇതാണ് രാജേന്ദ്രനെ ചൊടിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :