'എന്നെ ശപിക്കരുത്, ഒന്നും തോന്നരുത്’ - അന്ന് ദിലീപേട്ടന്‍ എന്നെ വിളിച്ച് പറഞ്ഞു: ഷംന കാസിം വെളിപ്പെടുത്തുന്നു

‘ദിലീപേട്ടന്‍ വിളിച്ച് എന്നെ ശപിക്കരുതെന്ന് പറഞ്ഞു’ - ഷംന കാസിം പറയുന്നു

aparna| Last Modified വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (09:54 IST)
ഫാസില്‍ സംവിധാനം ചെയ്ത് ദിലീപ് നായകനായ ചിത്രമാണ് മോസ് ആന്‍ഡ് കാറ്റ്. ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത് ഷംന കാസിം ആയിരുന്നു. എന്നാല്‍, എല്ലാം ഓകെയായി ചിത്രീകരണം തുടങ്ങുന്നതിനു രണ്ട് ദിവസം മുന്‍പാണ് താരത്തെ ഒഴിവാക്കിയത്. നടി തന്നെയാണ് ഇക്കാര്യം കൈരളി പീപ്പിള്‍ ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ വ്യക്തമാക്കിയത്.

താന്‍ ഒരുപാട് ആഗ്രഹിച്ച ഒരു സിനിമയായിരുന്നു അതെന്നും ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതില്‍ വളരെ വിഷമം തോന്നിയെന്നും താരം പറയുന്നു. തന്നെ ഒഴിവാക്കിയതിനെ കുറിച്ച് ദിലീപിനും അറിയാമായിരുന്നു. ഇക്കാര്യം ആദ്യം വിളിച്ച് പറഞ്ഞതും ദിലീപേട്ടന്‍ തന്നെയായിരുന്നു. - ഷംന പറയുന്നു.

‘ദിലീപേട്ടന്‍ വിളിച്ച് സമാധാനിപ്പിച്ചു. ഒന്നും വിചാരിക്കരുതെന്നും ശപിക്കരുതെന്നും അന്ന് ദിലീപേട്ടന്‍ ഫോണില്‍ കൂടി പറഞ്ഞു‘. തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ദിലീപ് ആണെന്ന് തോന്നുന്നില്ലെന്നും ഷംന പറയുന്നു. വേണ്ടെന്ന് വയ്ക്കാന്‍ പോലും ആലോചിച്ച ദിവസങ്ങള്‍ ആയിരുന്നു അതെല്ലാം എന്ന് താരം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :