പ്രിയങ്ക ഗാന്ധി രണ്ടും കല്പിച്ച്; ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും ഒപ്പം സോണിയയുടെ സീറ്റും

സോണിയയുടെ സീറ്റ് പ്രിയങ്ക ഏറ്റെടുക്കും

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 24 ജനുവരി 2017 (12:32 IST)
അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും. അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്‌ബറേലിയില്‍ നിന്ന് ആയിരിക്കും പ്രിയങ്ക സജീവരാഷ്‌ട്രീയത്തിലേക്ക് ചുവടു വെയ്ക്കുക. ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് - സമാജ്‌വാദി പാര്‍ട്ടി സഖ്യം ആയതിനു തൊട്ടുപിന്നാലെയാണ് പ്രിയങ്കയുടെ രാഷ്‌ട്രീയപ്രവേശനവും ചര്‍ച്ചയാകുന്നത്.

ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സോണിയ ഗാന്ധിയുടെ ആരോഗ്യം അത്ര നല്ല നിലയിലല്ല. ഈ സാഹചര്യത്തിലാണ് പ്രിയങ്കയുടെ രാഷ്‌ട്രീയപ്രവേശനം ചര്‍ച്ചയാകുന്നത്. കൂടാതെ, രാഹുല്‍ ഗാന്ധി പ്രിയങ്കയെ ആശ്രയിക്കുന്നതും വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സോണിയയുടെ സ്ഥാനത്തേക്ക് പ്രിയങ്ക കടന്നുവരേണ്ടത് അനിവാര്യമാണെന്നാണ് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം കണക്കു കൂട്ടുന്നത്.

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി - കോണ്‍ഗ്രസ് സഖ്യമുണ്ടാകാന്‍ പ്രിയങ്കയുടെ റോള്‍ നിര്‍ണയകമായിരുന്നു എന്നാണ് മുതിര്‍ന്ന മിക്ക കോണ്‍ഗ്രസ് നേതാക്കളും കരുതുന്നത്. പ്രിയങ്കയും അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവും ആയിരുന്നു സഖ്യത്തെക്കുറിച്ച് ആദ്യചര്‍ച്ചകള്‍ നടത്തിയത്. കൂടാതെ, തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കാന്‍ പ്രിയങ്കയ്ക്ക് കഴിയുമെന്നാണ് കരുതുന്നത്.

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 105 സീറ്റിലും സമാജ്‌വാദി പാര്‍ട്ടി 298 സീറ്റിലുമാണ് മത്സരിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :