രാഷ്‌ട്രീയകൊലപാതകങ്ങളുടെ ഉത്തരവാദിത്തം പിണറായിക്കെന്ന് രാജഗോപാല്‍

രാഷ്‌ട്രീയകൊലപാതകങ്ങളുടെ ഉത്തരവാദിത്തം പിണറായിക്കെന്ന് രാജഗോപാല്‍

തിരുവനന്തപുരം| Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2016 (14:09 IST)
കണ്ണൂരിലെ രാഷ്‌ട്രീയകൊലപാതകങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി ജെ പി നേതാവ് ഒ രാജഗോപാല്‍. കണ്ണൂരില്‍ സംഘട്ടനത്തില്‍ ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ആയിരുന്നു രാജഗോപാലിന്റെ പ്രതികരണം.

കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണ്.
കൊലപാതകങ്ങളെക്കുറിച്ച് നിഷ്‌പക്ഷവും മുന്‍വിധികളില്ലാത്തതുമായ അന്വേഷണമാണ് വേണ്ടത്. അണികളെ കൊണ്ട് അരാജകത്വം സൃഷ്‌ടിക്കുന്നത് അവസാനിപ്പിക്കണമെന്നും രാജഗോപാല്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :