രാജ്യത്തെ 402 പൊലീസ് സ്റ്റേഷനുകളിൽ ടെലിഫോണില്ല, 134 ഇടങ്ങളിൽ വയർലെസുമില്ല; പുറത്ത് വന്ന കണക്കുകൾ ഞെട്ടിക്കുന്നത്

രാജ്യത്ത് ടെലിഫോണും വാഹനവും ഇല്ലാത്ത 400 പൊലീസ് സ്റ്റേഷനുകൾ

ന്യൂഡൽഹി| aparna shaji| Last Modified ഞായര്‍, 15 ജനുവരി 2017 (10:39 IST)
രാജ്യത്തെ 402 പൊലീസ് സ്റ്റേഷനുകളിൽ ടെലിഫോണില്ല. കുറ്റകൃത്യങ്ങളുടെ കണക്ക് ക്രമാതീതമായി വർധിക്കുന്ന സമയത്താണ് അത്യാവശ്യ സാധനങ്ങൾ പോലുമില്ല പൊലീസ് സ്റ്റേഷനുക‌ൾ രാജ്യത്ത് ഉണ്ടെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

മിക്ക പോലീസ് സ്‌റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്ന് ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മിക്ക സ്റ്റേഷനുകളിലും ആവശ്യത്തിന് വാഹനങ്ങളോ വയര്‍ലെസ് സെറ്റുകളോ ടെലിഫോണുകളോ ഇല്ലെന്നാണ് കണക്കുകള്‍. രാജ്യത്തെ 15,555 പോലീസ് സ്‌റ്റേഷനുകളില്‍ 188 സ്‌റ്റേഷനുകളില്‍ പേരിന് പോലും വാഹനങ്ങളില്ല. 402 സ്‌റ്റേഷനുകളില്‍ ടെലിഫോണ്‍ സൗകര്യമില്ലാത്തപ്പോള്‍ 134 സ്‌റ്റേഷനുകള്‍ക്ക് വയര്‍ലെസ് സെറ്റുകളില്ല.

2016 ജനുവരിയിലെ കണക്കുകള്‍ പ്രകാരം 22,80,691 പോലീസ് ഓഫീസര്‍മാരാണ് രാജ്യത്തുള്ളത്. ഇത് ആവശ്യമായതില്‍ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :