ചെന്നൈ|
Last Modified ബുധന്‍, 15 ഫെബ്രുവരി 2017 (11:58 IST)
കീഴടങ്ങാന്‍ സാവകാശം ചോദിച്ച് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തില്‍
ശശികല പോയസ് ഗാര്‍ഡനില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ടു. മറീന ബീച്ചില്‍ ജയലളിതയുടെ ശവകുടീരത്തില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷമായിരിക്കും ബംഗളൂരുവിലേക്ക് തിരിക്കുക. കാറിലാണ് ശശികല കീഴടങ്ങുന്നതിനായി ബംഗളൂരിവിലേക്ക് പോകുന്നത്.
അനധികൃത സ്വത്തുസമ്പാദന കേസില്‍ കഴിഞ്ഞദിവസമായിരുന്നു സുപ്രീംകോടതി ശിക്ഷിച്ചത്. നാലുവര്‍ഷത്തെ തടവിനു ശിക്ഷിച്ച കോടതി എത്രയും പെട്ടെന്ന് കീഴടങ്ങണമെന്ന് നിര്‍ദ്ദേശവും നല്കിയിരുന്നു. എന്നാല്‍, കീഴടങ്ങാന്‍ സാവകാശം ആവശ്യപ്പെട്ട് ശശികലയുടെ അഭിഭാഷകന്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ഈ അപേക്ഷ സുപ്രീംകോടതി നിരീക്ഷിക്കുകയായിരുന്നു.
ചെന്നൈ മുതല്‍ ഹൊസൂര്‍ വരെ തമിഴ്നാട് പൊലീസും ഹൊസൂരില്‍ നിന്ന് ജയില്‍ വരെ കര്‍ണാടക പൊലീസും ആയിരിക്കും ശശികലയ്ക്ക് സുരക്ഷ നല്കുക.