കോണ്‍ഗ്രസ് മുങ്ങുന്ന കപ്പല്‍, അധികാരം ഇല്ലാത്തതിനാല്‍ കരയില്‍ കിടക്കുന്ന മത്സ്യത്തെ പോലെ പിടയുന്നു - പ്രധാനമന്ത്രി

കോൺഗ്രസ് രാജ്യത്താകെ തകർന്നുകൊണ്ടിരിക്കുന്നു: പ്രധാനമന്ത്രി

  PM Narendra Modi , Jalandhar  , Congress , Rahul ghndhi , Punjab Assembly Election , Narendra Modi , Jalandhar , നരേന്ദ്ര മോദി , കോണ്‍ഗ്രസ് , ഉത്തർപ്രദേശ് , നിയമസഭ , രാഹുല്‍ ഗാന്ധി , സോണിയാ ഗാന്ധി , പഞ്ചാബ് തെരഞ്ഞെടുപ്പ്
ഛണ്ഡീഗഡ്| jibin| Last Modified വെള്ളി, 27 ജനുവരി 2017 (18:02 IST)
പഞ്ചാബിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തുവിലകൊടുത്തും അധികാരത്തിലെത്താൻ ശ്രമിക്കുന്ന കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. എന്തുവിലകൊടുത്തും അധികാരത്തിലെത്താൻ ശ്രമിക്കുന്ന ആ പാര്‍ട്ടിക്ക്
ജനം വോട്ട് ചെയ്യുമോ എന്ന് മോദി ചോദിച്ചു.

പിടിച്ചുനിൽക്കാൻ കോൺഗ്രസ് എന്തും ചെയ്യും. അടുത്തിടെ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിലായി. കഴിഞ്ഞ വർഷം ബംഗാൾ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി ചേർന്നു പ്രവർത്തിച്ചു. അധികാരമില്ലാത്തതിനാല്‍ കോണ്‍ഗ്രസ് അസ്വസ്ഥരാണ്. കരയില്‍ കിടന്ന് പിടയുന്ന മത്സ്യത്തിന് തുല്യമാണ് പാര്‍ട്ടിയുടെ അവസ്ഥ. കോണ്‍ഗ്രസ് എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് മനസിലാക്കാന്‍ വളരെ പ്രയാസമാണെന്നും മോദി പരിഹസിച്ചു.

കുടുംബ പ്രശ്​നങ്ങളുള്ള ഓരോ സംസ്ഥാനത്തേക്കും അധികാരത്തിന്​ വേണ്ടി ഓടി നടക്കുകയാണ്​ കോൺഗ്രസ്.​ ഫെബ്രുവരി നാലിന്​ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജനങ്ങൾ പാഠം പഠിപ്പിക്കണം. തെരഞ്ഞെടുപ്പിൽ പ്രകാശ്​ സിംഗ് ബാദലിനെ
വീണ്ടും മുഖ്യമന്ത്രിയായി കാണാനാണ്​ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന്​ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ജലന്ധറിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :