തന്നെക്കുറിച്ച് ബിജെപി നേതാവ് പറഞ്ഞതു കേട്ട് പ്രിയങ്ക പൊട്ടിത്തെറിച്ചില്ല; പ്രിയങ്കയുടെ പ്രതികരണം അറിഞ്ഞാല്‍ നമ്മളും അമ്പരക്കും

ന്യൂഡല്‍ഹി, ബുധന്‍, 25 ജനുവരി 2017 (16:00 IST)

Widgets Magazine

തനിക്ക് താരപരിവേഷമില്ലെന്ന് പറഞ്ഞ ബി ജെ പി നേതാവിനെതിരെ നിലപാട് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. തനിക്കു നേരെ നടത്തിയ പ്രസ്താവനയിലൂടെ സ്ത്രീകളോടുള്ള ബി ജെ പിയുടെ നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
 
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിക്ക് ഒരു താരപരിവേഷമുണ്ടെന്ന് കരുതുന്നില്ല. പ്രിയങ്കയേക്കാള്‍ സൌന്ദര്യമുള്ളവര്‍ ബി ജെ പിയില്‍ ഉണ്ടെന്ന് ആയിരുന്നു ഉത്തര്‍പ്രദേശിലെ ബി ജെ പി അധ്യക്ഷന്‍ കൂടിയായ വിനയ് കറ്റിയാര്‍ പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിയാണ് നേതൃത്വം നല്കുന്നത്. ഈ സാഹചര്യത്തില്‍ ആയിരുന്നു വിനയ് കറ്റിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവന.
 
എന്നാല്‍, ബി ജെ പി അധ്യക്ഷന്റെ പ്രസ്താവന കേട്ട പ്രിയങ്ക ഗാന്ധി പൊട്ടിച്ചിരിച്ചു. പൊട്ടിച്ചിരിച്ച പ്രിയങ്ക ഗാന്ധി അദ്ദേഹം പറഞ്ഞതു ശാരിയാണെന്ന് അംഗീകരിക്കുകയും ചെയ്തു. രാജ്യത്തെ പൌരന്മാരില്‍ പകുതിയോളം വരുന്ന വിഭാഗത്തിനോട് ബി ജെ പിക്കുള്ള സമീപനമാണ് ഈ പ്രസ്താവന വ്യക്തമാക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. പ്രിയങ്കയുടെ സഹായി പ്രീതി സഹായി ആണ് പ്രിയങ്കയുടെ പ്രതികരണം  ട്വീറ്റ് ചെയ്തത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഹൃദയത്തിലുണ്ടാവട്ടെ ഇന്ത്യയെന്ന വികാരം, ഇന്ത്യയെന്ന പ്രാര്‍ത്ഥന

ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന വ്യക്തി ഭരിക്കുന്ന രാജ്യമാണ് റിപ്പബ്ലിക് എന്നറിയപ്പെടുന്നത്. ...

news

റിമിക്ക് നരേന്ദ്ര മോഡി പ്രചോദനമായി; പിന്നെ ഒട്ടും വൈകാതെ ആ കടുത്ത തീരുമാനം കൈക്കൊണ്ടു

പ്രധാനമന്ത്രി പ്രചോദനമായപ്പോള്‍ റിമിക്ക് പിന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ...

news

ഉറങ്ങിക്കിടന്ന യുവാവിനെ യുവാവിനെ കൊലപ്പെടുത്തി: രണ്ട് പേര്‍ പിടിയില്‍

സുനില്‍ കുമാറിനെ അബ്ദുള്ള പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഉറങ്ങുന്ന ...

news

തൃശൂർ പൂരത്തിന്റെ മറ്റൊരു വകഭേദമാണോ ജല്ലിക്കെട്ട് ? ഇതാ ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ !

ജല്ലിക്കെട്ട് നടത്തിയ കാള ഇത്തരത്തില്‍ ഒരു നാശനഷ്ടവും ഉണ്ടാക്കുന്നില്ല. ജെല്ലിക്കെട്ട് ...

Widgets Magazine