വിമാനത്തില്‍ തമ്മില്‍ തല്ല്; വനിതാ പൈലറ്റിനെ മര്‍ദ്ദിച്ച സഹപൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി

വനിതാ പൈലറ്റിനെ മര്‍ദ്ദിച്ച സഹപൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി

മുംബൈ| AISWARYA| Last Updated: വ്യാഴം, 4 ജനുവരി 2018 (10:45 IST)
ജെറ്റ് എയര്‍വെയ്‌സില്‍ പൈലറ്റുമാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം തമ്മില്‍ത്തല്ലില്‍ കലാശിച്ചു. സഹപ്രവര്‍ത്തകയായ വനിതാപൈലറ്റിനെ തല്ലിയതിന് മുഖ്യ പൈലറ്റിനിന്റെ ലൈസന്‍സ് റദ്ദാക്കി. ലണ്ടനില്‍ നിന്നുള്ള ജെറ്റ് എയര്‍വെയ്‌സ് വിമാനം ഇറാന്‍-പാകിസ്ഥാന്‍ മേഖലകളിലെത്തിയപ്പോഴാണ് പൈലറ്റുമാര്‍ തമ്മില്‍ കൂട്ടത്തല്ലുണ്ടായത്.

ജീവനക്കാര്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണയാണ് സംഘര്‍ഷത്തിന് കാരണമായത്.
ആരോപണം ഉയര്‍ന്ന പൈലറ്റും, വിമാനത്തിലെ വനിതാ പൈലറ്റും ജെറ്റ് എയര്‍വെയ്‌സില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരാണ്.
വിമാനത്തില്‍ വച്ചുണ്ടായ ഇത്തരം സംഘര്‍ഷങ്ങള്‍ സുരക്ഷാനയത്തിന്റ വീഴ്ചയാണെന്ന് കാണിച്ച് ഡയറക്ടര്‍ ഓഫ് സിവില്‍ എവിയേഷന്‍ പൈലറ്റുമാര്‍ക്കെതിരെ നടപടിയെടുത്തത്. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണത്തിന് ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :