ഉത്തർപ്രദേശില്‍ റംസാന്‍ അവധി വെട്ടിക്കുറച്ചു; പ്രതിഷേധവുമായി മുസ്ലീം മതനേതാക്കള്‍

യുപിയില്‍ മദ്രസകള്‍ക്കുള്ള അവധി ദിനങ്ങള്‍ യോഗി സര്‍ക്കാര്‍ വെട്ടിക്കുറച്ചു; പ്രതിഷേധവുമായി മദ്രസ അധ്യാപകര്‍

ലഖ്നൗ:| AISWARYA| Last Modified വ്യാഴം, 4 ജനുവരി 2018 (10:22 IST)
ഉത്തർപ്രദേശിലെ മദ്രസകളിൽ റംസാൻ അവധി വെട്ടിക്കുറച്ച് യോഗി സർക്കാർ. ഹിന്ദു ആഘോഷദിവസങ്ങളിൽ അവധി നൽകിയാണ് റംസാൻ അവധി വെട്ടിക്കുറച്ചത്. സംഭവത്തില്‍ പ്രതിഷേധവുമായി മദ്രസ അദ്ധ്യാപകര്‍ രംഗത്ത് വന്നിട്ടുണ്ട്. മദ്രസകളിലെ ആകെ അവധി ദിവസങ്ങൾ 92ൽ നിന്നും 86ആയി ചുരുക്കുകയും ചെയ്തു.

യുപി മദ്രസാബോർഡ് കഴിഞ്ഞദിവസം പുറത്തിറക്കിയ കലണ്ടറിലാണ് അവധിദിവസങ്ങൾ വെട്ടിക്കുറച്ചിരിക്കുന്നത്. ആകെ അവധിദിവസങ്ങൾ 86 ആയി കുറച്ചതിനെ സ്വാഗതം ചെയ്യുന്ന മുസ്ലീം മതനേതാക്കൾ, റംസാൻ അവധി വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

യു പി മദ്രസാ ബോർഡിന്റെ പുതിയ കലണ്ടർ പ്രകാരം മഹാനവമി, ദസറ, ദീപാവലി, രക്ഷാബന്ധൻ, ബുദ്ധപൗർണ്ണമി, മഹാവീർ ജയന്തി എന്നീ ആഘോഷദിവസങ്ങളിലും അവധിയാണ്. യുപിയിലെ 16461 മദ്രസകൾ ഈ ദിവസങ്ങളിൽ അടഞ്ഞുകിടക്കും. ഇതുകൂടാതെ നബിദിനത്തിന് രണ്ട് ദിവസവും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഒരു ദിവസം മാത്രമായിരുന്നു അവധി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :