സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനം വിദേശത്തും ഹിറ്റ്

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍

ചെന്നൈ| AISWARYA| Last Modified വ്യാഴം, 4 ജനുവരി 2018 (09:09 IST)
നടന്‍ രജനി കാന്തിന്റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍. ന്യൂയോര്‍ക്ക് ടൈംസും ബിബിസിയും വാഷിംഗ്ടണ്‍ പോസ്റ്റുമെല്ലാം താരത്തിന്റെ രാഷ്ട്രീയ പ്രവേശനം വലിയ പ്രാധാന്യത്തോടെയാണ് നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് എന്ന തലക്കെട്ടോടെയാണ് രജനിയുടെ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെയും രജനി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയ ആരാധകസംഘമാണ് രജനീകാന്തിനുള്ളത്.

ഡിസംബര്‍ 31 നായിരുന്നു രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ചത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ രജനീകാന്തിന്റെ വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും നിലവില്‍ വന്നിരുന്നു. രജനീമണ്‍ട്രം എന്ന പേരിലാണ് താരം വെബ്സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :