ന്യൂഡൽഹി|
jibin|
Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (17:18 IST)
ആഗോള വിപണിയിൽ ഉണ്ടായ മാറ്റത്തെ തുടര്‍ന്ന് രാജ്യത്തെ
പെട്രോൾ വില കുറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി 1.90 രൂപ മുതൽ 2.40 രൂപ വരെയാണ് എണ്ണക്കമ്പനികള്‍ വില കുറച്ചിരിക്കുന്നത്. പുതുക്കിയ വില നാളെ അർദ്ധരാത്രി മുതൽ നിലവിൽ വരും.
ഈ മാസം രണ്ടാം തവണയാണ് പെട്രോൾ വില കുറയ്ക്കുന്നത്. ഒന്നാം തീയതി പെട്രോൾ വിലയിൽ ലിറ്ററിന് 1.09 രൂപയുടെ കുറവ് എണ്ണക്കമ്പനികൾ വരുത്തിയിരുന്നു. ആഗോള വിപണിയിൽ പെട്രോൾ വിലയിലുണ്ടായ കുറവാണ് ആഭ്യന്തര വിപണിയിലും വില കുറയാന്‍ കാരണമായത്