സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകൾക്ക് ഫീസ് കൂട്ടാനാവില്ല: സുപ്രീംകോടതി

 സുപ്രീംകോടതി , സ്വാശ്രയ മെഡിക്കല്‍ കോളജ് , ന്യൂഡൽഹി
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 24 ജൂലൈ 2014 (13:00 IST)
സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് ഈ വര്‍ഷം ഫീസ് കൂട്ടാന്‍ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അന്‍‌പത് ശതമാനം സീറ്റുകളിലേക്ക് സർക്കാർ പട്ടികയിൽ നിന്ന് പ്രവേശനം നടത്താനും ഉത്തരവായി. ഡെന്റൽ മാനേജ്മെന്റിനെയും ഉള്‍പ്പെടുത്തിയാണ് കോടതിയുടെ ഈ വിധി.

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് സര്‍ക്കാരുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലേ ഫീസ് കൂട്ടാനാകുകയുള്ളുവെന്നും. ഇതോടെ സർക്കാർ സീറ്റിൽ 1.75 ലക്ഷം രൂപയും മാനേജ്മെന്റ് ക്വാട്ടയിൽ വാർഷിക ഫീസ് എട്ടു ലക്ഷം രൂപയും ആയിരിക്കും. 11.5 ലക്ഷം രൂപയാണ് എൻ.ആർ.ഐ ക്വാട്ടയിലെ ഫീസ്.

സർക്കാരുമായി ധാരണയുണ്ടാക്കിയപ്പോഴുള്ള ഫീസ് കൂട്ടാനാവില്ലെന്ന് കോടതി പറഞ്ഞു. ഫീസ് കൂട്ടിയാൽ പാവപ്പെട്ട കുട്ടികൾക്ക് അത് താങ്ങാനാവാതെ വരുമെന്നും ഡിവിഷൻ ബെ‌ഞ്ച് ചൂണ്ടിക്കാട്ടി. ജസ്റ്റീസ് എച്ച്എൽ ദത്തു അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് നിര്‍ദേശിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :