‘ഞാന്‍ ഒന്നും അറിഞ്ഞതല്ല, അഡ്‌മിനാണ് പണിയൊപ്പിച്ചത്’; ക്ഷമാപണവുമായി എച്ച് രാജ രംഗത്ത്

‘ഞാന്‍ ഒന്നും അറിഞ്ഞതല്ല, അഡ്‌മിനാണ് പണിയൊപ്പിച്ചത്’; ക്ഷമാപണവുമായി എച്ച് രാജ രംഗത്ത്

 Periyar statue , BJP leader H Raja’s , Raja Facebook post , Rss , Modi , Tamilanadu , ബിജെപി , എച്ച് രാജ , പെരിയാർ , ഇവി ആര്‍ രാമസ്വാമി , സംഘപരിവാര്‍ , നരേന്ദ്ര മോദി , രാജ
ചെന്നൈ| jibin| Last Modified ബുധന്‍, 7 മാര്‍ച്ച് 2018 (11:48 IST)
തമിഴ്‌നാട്ടില്‍ അധികാരം നേടിയാല്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന വിവാദ പ്രസ്‌താവന വിവാദമായതോടെ വിഷയത്തിൽ വിശദീകരണവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി രംഗത്ത്.

“ പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന ഫേസ്‌ബുക്ക് പോസ്‌റ്റ് തന്റെ അറിവോടയല്ല. പേജ് കൈകാര്യം ചെയ്യുന്ന അഡ്മിനാണ് പോസ്‌റ്റ് ഇട്ടത്. ഈ പ്രവര്‍ത്തി തന്റെ അറിവോടയല്ല. ഇത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് തന്നെ നേരിടണമെന്നു കരുതുന്ന ഒരു വ്യക്തിയാണ് ഞാൻ. അതിൽ അക്രമത്തിന് പ്രസക്തിയില്ല. ഇതിന്റെ പേരിൽ ആരുടെയെങ്കിലും മനസ് വേദനിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജം ക്ഷമ ചോദിക്കുന്നു” - എന്നും ഫേസ്‌ബുക്കിലൂടെ രാജ വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ അധികാരം നേടിയാല്‍ ഇവി ആര്‍ രാമസ്വാമിയുടെ (പെരിയാര്‍) പ്രതിമ തകര്‍ക്കുമെന്നായിരുന്നു രാജയുടെ പ്രസ്‌താവന. ഇതിനു പിന്നാലെ തിരുപ്പത്തൂർ കോർപ്പറേഷൻ ഓഫീസിൽ സ്ഥാപിച്ചിരുന്ന പെരിയാറിന്റെ പ്രതിമ ചൊവ്വാഴ്ച രാത്രി സംഘപരിവാര്‍ തകര്‍ത്തിരുന്നു.

പെരിയാറിന്റെ പ്രതിമ തകര്‍ത്തതോടെ തമിഴ്‌നാട്ടില്‍ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമായി. ഇതോടെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് ക്ഷമാപണവുമായി രാജ നേരിട്ടു രംഗത്തു വന്നത്.

തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിത്തുപാകുകയും ജാതിവിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്ത സാമൂഹ്യ പരിഷ്‌കര്‍ത്താവാണ് ഈറോഡ് വെങ്കട്ട രാമസ്വാമി എന്ന ഇവിആര്‍ ബ്രാഹ്മണിസത്തെ എന്നും ശക്തമായി എതിര്‍ത്ത സാമൂഹ്യപരിഷ്‌കര്‍ത്താവാണ് അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :