പാക്കീസ്ഥാന്റേത് നിഴല്‍ യുദ്ധം തന്നെ, അതിര്‍ത്തിയിലെ പ്രകോപനം വീണ്ടും

പൂഞ്ച്| VISHNU.NL| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (12:38 IST)
സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ പ്രകോപനം. നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ സൈന്യം കഴിഞ്ഞ രാത്രിയിലും വെടിവയ്പ് നടത്തി. പൂഞ്ചിലെ മെന്ദര്‍, തര്‍കുന്ദി മേഖലകളിലാണ് വെടിവയ്പ് നടന്നത്.

ഇന്ത്യന്‍ സൈനികരും ശക്തമായി തിരിച്ചടിച്ചു. വെടിവയ്പ് രണ്ടു മണിക്കൂറോളം നീണ്ടുനിന്നു. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇതോടെ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. മേയില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരറ്റേ ശേഷം ഇതിനകം അമ്പതിലേറെ തവണ അതിര്‍ത്തിയില്‍ വെടിവയ്പ് നടന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം മോഡിയുടെ കാശ്മീര്‍ സന്ദര്‍ശനത്തിനു മുന്‍പും ശേഷവും വെടിവയ്പ് നടന്നിരുന്നു.കാശ്മീര്‍ പര്യടനത്തിനിടെ മോഡി പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പ്രകോപനത്തെ ഒളിപ്പോര് എന്ന് വിശേഷിപ്പിച്ചിരുന്നു. നേരിട്ട് ഏറ്റുമുട്ടാല്‍ ശേഷിയില്ലാത്തതിനാലാണ് പാകിസ്താന്‍ ഭീകരരെ ഉപയോഗിച്ച് ഏറ്റുമുട്ടല്‍ നടത്തുന്നതെന്നായിരുന്നു മോഡിയുടെ പരാമര്‍ശം. ഇതിനെ എതിര്‍ത്ത് പാക് വിദേശകാര്യ മന്ത്രാലയവും ഇന്നലെ രംഗത്തെത്തിയിരുന്നു.

രണ്ടുദിവസം മുമ്പ് ജമ്മുവിലെ ആര്‍എസ് പുര സെക്ടറില്‍ വെടിനിര്‍ത്തര്‍ കരാര്‍ ലംഘിച്ച് പാക്‌സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്ക് പറ്റിയിരുന്നു.
ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ക്കും പരിക്കേറ്റിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :