ഇന്ത്യയില്‍ മത്സ്യങ്ങള്‍ക്കായി ആശുപത്രി വരുന്നു

കൊല്‍ക്കത്ത| Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (19:29 IST)
ഇന്ത്യയില്‍ ആദ്യമായി മത്സ്യങ്ങള്‍ക്ക് വേണ്ടി ആശുപത്രി വരുന്നു. രോഗബാധയുള്ള മത്സ്യങ്ങളെ ചികിത്സിക്കുന്നതിന് പുറമേ മത്സ്യകര്‍ഷകര്‍ക്ക് കൃഷി സംബന്ധ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും ആശുപത്രിയില്‍ നിന്ന് ലഭ്യമാകും.

പശ്ചിമ ബംഗാളില്‍ 2015 പകുതിയോടെയാണ് ആശുപത്രി തുടങ്ങുന്നത്. ഇതിന്റെ പ്രാരംഭഘട്ടമെന്നോണം 25 ടാങ്കുകളിലായി മത്സ്യങ്ങളെ വളര്‍ത്തും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസേര്‍ച്ചാണ് ഇതിനുള്ള ഫണ്ട് വിനിയോഗിക്കുന്നത്.

ബംഗാളിലെ മത്സ്യോല്‍പാദനം വര്‍ധിപ്പിക്കുകയാണ് പദ്ധതി കൊണ്ടുള്ള ലക്ഷ്യം. മോശമായ പരിപാലനം മൂലം 20 ശതമാനത്തിലധികം മത്സ്യങ്ങള്‍ക്ക് രോഗ ബാധയുണ്ടാകുന്നുണ്ട്. ഇതിനായി വിവിധ തരത്തിലുള്ള ഇടപെടലുകള്‍ നടത്തി വരികയാണെന്നും അധികൃതര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :