സെവാഗ് ഒരുങ്ങുകയാണ്; ലക്ഷ്യം ചാമ്പ്യന്‍സ് ലീഗ്

  വീരേന്ദര്‍ സെവാഗ് , ഇന്ത്യ , ക്രിക്കറ്റ് , കിംഗ്സ് ഇലവന്‍ പഞ്ചാബ് , ചാമ്പ്യന്‍സ് ലീഗ്
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (14:28 IST)
ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഏതാണ്ട് അസ്തമിച്ച വീരേന്ദര്‍ സെവാഗ് ഇപ്പോള്‍ തീവൃ പരിശീലനത്തിലാണ്. സെപ്റ്റംബറില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ടൂര്‍ണമെന്റ് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ പരിശീലനം നടത്തുന്നത്. ഹരിയാനയിലെ സ്വന്തം ക്രിക്കറ്റ് അക്കാദമിയിലാണ് അദ്ദേഹം പരിശീലനം നടത്തുന്നത്.

ഐപിഎല്ലിലെ മികച്ച പ്രകടനം ചാമ്പ്യന്‍സ് ലീഗിലും തുടരനാവുമെന്ന് വീരേന്ദര്‍ സെവാഗ് പറഞ്ഞു. അടുത്ത മാസം 10വരെ അക്കാദമിയില്‍ പരിശീലനം തുടരുമെന്നും വീരു പറഞ്ഞു. സിആര്‍പിഎഫിന്റെ 75-മത് വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഹാഫ് മാരത്തണില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സെവാഗ് ഈ കാര്യം പറഞ്ഞത്.

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനായി സെവാഗ്
മികച്ച പ്രകടനം നടത്തിയിരുന്നു. ക്രിക്കറ്ററായിരുന്നില്ലെങ്കില്‍ താന്‍ മികച്ച ഒരു കര്‍ഷകനാവുമെന്ന് വീരു പറഞ്ഞു. ക്രിക്കറ്ററായിരുന്നില്ലെങ്കില്‍ ആരാകുമായിരുന്നുവെന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ ഈ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :