ഇന്ത്യയെ നശിപ്പിക്കാൻ തയ്യാറെടുത്ത് പാകിസ്ഥാൻ, ലക്ഷ്യം പ്രമുഖർ; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

തിരിച്ചടിക്കാൻ തയാറെടുത്ത് പാക്ക് ഭീകരർ; ലക്ഷ്യം പ്രമുഖരെന്ന് റിപ്പോർട്ട്

ന്യൂഡൽഹി| aparna shaji| Last Modified ഞായര്‍, 2 ഒക്‌ടോബര്‍ 2016 (13:55 IST)
ഇന്ത്യയെ മുച്ചൂടും മുടിക്കാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്ഥാനെന്ന് റിപ്പോർട്ടുകൾ. ഉറി ആക്രമണത്തിന് തിരിച്ചടിയായി നിയന്ത്രണ രേഖ മറികടന്നുള്ള ഇന്ത്യയുടെ അക്രമണം ഇതുവരെ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാനെന്നാണ് ലഭിക്കുന്ന വിവരം.

തിരിച്ചടി നൽകാൻ ഭീകരവാദ ഗ്രൂപ്പുകൾ തയാറെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി. അതിർത്തിവഴി കൂടുതൽ ഭീകരർക്ക് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ പാക്കിസ്ഥാൻ അവസരം ഒരുക്കുന്നതായാണ് റിപ്പോർട്ട്. ജമ്മു കശ്മീരിനു പുറമെ പ്രധാന നഗരങ്ങളും രാഷ്ട്രീയ, ചലച്ചിത്ര പ്രമുഖരെയും വരെ ലക്ഷ്യം വയ്ക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകുന്നു.

അതേസമയം, നിയന്ത്രണ രേഖ മറികടന്ന് പാക് പ്രവശ്യയിലെത്തി നടത്തിയ മിന്നലാക്രമണം പാകിസ്ഥാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അത്തരത്തിൽ ഇന്ത്യ ആക്രമണം നടത്തിയതായി അവർ സ്ഥിരീകരിച്ചിരുന്നുവെങ്കിൽ സൈനിക തിരിച്ചടിമാത്രമേ അവർക്ക് സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടാണ് അവർ ഇന്ത്യൻ ആക്രമണം തള്ളിയതെന്നും സർക്കാർ ഉദ്യോഗസ്ഥർ ആരോപിച്ചു.

വിവരങ്ങൾ ലഭിച്ചതോടെ അതിർത്തി പ്രദേശങ്ങളിൽ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ, പഞ്ചാബിലെ ദിനഗറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്യുന്ന കുറിപ്പോടെ ബലൂണുകൾ പറന്നെത്തിയത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഉറുദുവിൽ ‘അയൂബിന്റെ വാൾ ഇപ്പോഴും ഞങ്ങളുടെ കൈവശമുണ്ട്’ എന്നെഴുതിയ രണ്ടു ബലൂണുകളാണു ദിനനഗറിലെ ഗീസാൽ ഗ്രാമവാസികൾക്കു ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :