കോഹ്‌ലിയും അശ്വിനുമല്ല, കിവികളെ തൂത്തെറിഞ്ഞ് യുവതാരം; കളി ഇന്ത്യന്‍ വരുതിയില്‍

ന്യൂസിലന്‍ഡിന് ഒരു മാറ്റവുമില്ല; അശ്വിനെ ഭയന്ന കിവികളെ തകര്‍ത്തത് യുവതാരം - കളി ഇന്ത്യന്‍ വരുതിയില്‍

 india , newzeland , virat kohli , team india , ന്യൂസിലൻഡ് , ഇന്ത്യ , ടെസ്‌റ്റ് , വിരാട് കോഹ്‌ലി , ലൂക്ക് റോഞ്ചി
കൊല്‍ക്കത്ത| jibin| Last Modified ശനി, 1 ഒക്‌ടോബര്‍ 2016 (18:05 IST)
ഇന്ത്യക്കെതിരായ രണ്ടാം ടെസ്‌റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് തകരുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 128 എന്ന നിലയിലാണ് കിവിസ്. വാട്‌ലിങ്ങും (12*) അഞ്ച് റണ്‍സെടുത്ത ജിതിന്‍ പട്ടേലുമാണ് ക്രീസില്‍.

മൂന്ന് വിക്കറ്റ് കയ്യിലുള്ളപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനേക്കാള്‍ 188 റണ്‍സ് പിന്നിലാണ് കിവീസ്. അഞ്ച് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് കിവീസ് നിരയെ തകര്‍ത്തത്. മൊഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മികച്ച സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ന്യൂസിലന്‍ഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിച്ചു. രണ്ടാം ഓവറില്‍ ടോം ലഥാം (1) മുഹമ്മദ് ഷമിക്ക് വിക്കറ്റ് നല്‍കി പുറത്തായി. മൂന്നാം ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലും (13) പുറത്തായതോടെ കിവികള്‍ സമ്മര്‍ദ്ദത്തിലായി. ഏഴാം ഓവറില്‍ ഹെന്‌റി നിക്കോളസും (1) കൂടാരം കയറി.

തുടര്‍ന്ന് ക്രീസില്‍ ഒത്തു ചേര്‍ന്ന് റോസ് ടെയ്‌ലറും ലൂക്ക് റോഞ്ചിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് തോന്നിച്ചുവെങ്കിലും 25മത് ഓവറില്‍ റോഞ്ചി (35) രവീന്ദ്ര ജഡേജയ്‌ക്ക് വിക്കറ്റ് നല്‍കി പുറത്താകുകയുമായിരുന്നു. ഇടയ്‌ക്ക് മഴ വില്ലനായശേഷം കളി ആരംഭിച്ചതോടെ ഭുവനേശ്വര്‍ കിവികളെ തരിപ്പണമാക്കുകയായിരുന്നു.

റോസ് ടെയ്‌ലര്‍ (36), മിച്ചല്‍ സാന്റ്‌നര്‍(11), മാറ്റ് ഹെന്‌റി(0) എന്നിവരും അതിവേഗത്തില്‍ പുറത്തായതോടെ സന്ദര്‍ശകരുടെ ബാറ്റിംഗ് നിര തകരുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :