ഉത്സവ സീസൺ ആഘോഷമാക്കാൻ കാർ നിർമാതാക്കൾ; കാർ വിൽപ്പനയിൽ വൻ കുതിപ്പ്

കാർ വിൽപ്പനയിൽ വൻ കുതിപ്പ്

aparna shaji| Last Modified ഞായര്‍, 2 ഒക്‌ടോബര്‍ 2016 (11:07 IST)
ഉത്സവ സീസണിൽ നേട്ടം കൊയ്യാൻ വിൽപ്പനക്കാർ. സെപ്തംബറിൽ എല്ലാ കാർ നിർമാതാക്കൾക്കും വൻ മെച്ചം ഉണ്ടായതായി കണക്കുകൾ. 29.4% വർധനയോടെ മാരുതി സുസൂക്കിയാണ് വൻ കുതിപ്പു നടത്തിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഫോഡ് ഇന്ത്യ, ടൊയോട്ട കിർലോസ്കർ മോട്ടോർ എന്നിവയും നേട്ടമുണ്ടാക്കി. ഉത്സവ സീസൺ ആഘോഷമാക്കാനാണ് നിർമാതാക്കളുടെ ശ്രമം.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 6,331 വാഹനങ്ങൾ വിറ്റുപോയിടത്ത് ഇത്തവണ വിറ്റത് 18,423 എണ്ണം. 191% വർധന. ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് ആറു ശതമാനം വർധനയാണ് നേടിയത്. പുതിയ ഇന്നോവ ക്രിസ്നയാണ് നേട്ടത്തിന്റെ പ്രധാന കാരണം. ഡൽഹിയിൽ 2000 സിസിക്കു മുകളിലുള്ള ഡീസൽ വാഹനങ്ങളുടെ നിരോധനം നീക്കിയതും വിൽപനയ്ക്കു താങ്ങായി. ഫോഡ് ഇന്ത്യയ്ക്ക് ഒൻപതു ശതമാനം വിൽപന വർധനയാണുണ്ടായത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഏഴു ശതമാനം വർധനയാണ് നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :