അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമം

ജമ്മു| Last Modified ശനി, 11 ഒക്‌ടോബര്‍ 2014 (14:52 IST)
ഒരുദിവസത്തെ ഇടവേളയ്ക്ക് ശേഷം ജമ്മു കശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. പൂഞ്ച് സെക്ടറിലാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിച്ചു.

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിവെയ്പ്പ്. പൂഞ്ച് സെക്ടറിലെ
ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.ഇന്ത്യന്‍ സൈനികര്‍ തിരിച്ചടി നല്‍കി.അതിര്‍ത്തിയിലെ പാകിസ്ഥാന്‍ വെടിവെപ്പിന്റേയും ഷെല്ലാക്രമണത്തിന്റെയും തീവ്രതയ്ക്ക് വ്യാഴാഴ്ച രാത്രിയില്‍ കുറവുണ്ടാ‍യിരുന്നു.

എന്നാല്‍ വീണ്ടും പാകിസ്ഥന്റെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായിരിക്കുകയാണ്.ഒക്ടോബര്‍ ഒന്നിന് പാകിസ്ഥാന്‍ ആരംഭിച്ച ആക്രമണത്തില്‍ എട്ടു ഇന്ത്യക്കാര്‍ മരിക്കുകയും
90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :