ഇന്ത്യ ആരുടെയും മുന്നില്‍ തല കുനിക്കില്ലെന്ന് രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി| Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2014 (14:33 IST)
ആരുടെയും മുന്നില്‍ തല കുനിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിക്കുന്നതിനെപ്പറ്റി മാധ്യമപ്രവത്തകരോട് പ്രതികരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.

നേരത്തെ മഹാരാഷ്ട്രയിലെ പ്രചാരണങ്ങള്‍ക്കല്ല അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്കാണ് മോഡി പ്രാധാന്യം കൊടുക്കേണ്ടതെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്ന വിമര്‍ശിച്ചിരുന്നു.ഇതെപ്പറ്റി രാഷ്ട്രീയ എതിരാളികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കൊന്നും പ്രധാനമന്ത്രി മറുപടി പറയേണ്ട കാര്യമില്ലെന്നാണ് രാജ്നാഥ് സിംഗ് പ്രതികരിച്ചത്.

2003 ലെ വെടിനിര്‍ത്തല്‍ കരാറിന് ശേഷമുണ്ടാകുന്ന ഏറ്റവും ദാരുണമായ അക്രമങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായത് . പ്രധാനമന്ത്രി ഇന്ത്യ-പാക് വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അതിര്‍ത്തിയിലുള്ള സുരക്ഷാ സേനയുടെയും ആര്‍മിയുടെയും പ്രതികരണത്തില്‍ സംതൃപ്തരാണെന്നും രാജ്നാഥ് വ്യക്തമാക്കി.

അതിനിടെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ അതിക്രമം തുടരുകയാണ്. ഈ ആഴ്ച
ആര്‍മി ഔട്ട്പോസ്റ്റിലും ഗ്രാമങ്ങളിലും പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ സ്ത്രീകള്‍ ഉള്‍പ്പടെ എട്ടോളം പേര്‍ മരിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :