വീണ്ടും പാക് വെടിവെപ്പ്; ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു

 പാക്കിസ്ഥാൻ , വെടിവെപ്പ് , ബിഎസ്എഫ്  , ജവാൻ കൊല്ലപ്പെട്ടു
ശ്രീനഗർ| jibin| Last Modified ചൊവ്വ, 7 ജൂലൈ 2015 (11:08 IST)
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ പാകിസ്ഥാൻ നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. 119 ബറ്റാലിയനിലെ അഭിജിത് നന്ദേയാണ് കൊല്ലപ്പെട്ടത്. അർധരാത്രിയോടെയാണ് വെടിവെപ്പുണ്ടായത്.

മണിക്കൂറുകൾ നീണ്ടുനിന്ന വെടിവെപ്പില്‍ ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഞായറാഴ്ച അർണിയ സെക്ടറിലും വെടിവയ്പ് ഉണ്ടായിരുന്നു. പാക് ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം ഞായറാഴ്‌ച രാത്രിയിലും ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിവെപ്പ് നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :