അരുവിക്കര: കേന്ദ്രസേന ഇന്നെത്തും , 25 പ്രശ്നബാധിത മേഖലകള്‍

ഉപതെരഞ്ഞെടുപ്പ് , കേന്ദ്രസേന , ബിഎസ്എഫ് സേന , ഇന്‍റലിജന്‍സ്
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 23 ജൂണ്‍ 2015 (11:18 IST)
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയിലെ പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയൊരുക്കാനുള്ള ഇന്ന് എത്തും. മൂന്ന് കമ്പനി ബിഎസ്എഫ് സേനയാണ് എത്തുന്നത്. 27നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ നടക്കുന്ന 30 വരെ കേന്ദ്രസേനയുടെ സേവനം ലഭ്യമാകും.

മണ്ഡലത്തില്‍ 154 ബൂത്തുകളാണുള്ളത്. 25ഓളം ബൂത്തുകളുടെ പരിധിയില്‍ പ്രശ്നസാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 15ഓളം ബൂത്തുകളിലാണ് സംഘര്‍ഷസാധ്യത കൂടുതല്‍. 20ഓളം ബൂത്തുകളില്‍ സംഘര്‍ഷസാധ്യത തള്ളാനാകില്ളെന്നും ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. പ്രശ്നബാധിത ബൂത്തുകളില്‍ ഇന്‍റലിജന്‍സ് സംവിധാനം കാര്യക്ഷമമാക്കും. സംസ്ഥാന പൊലീസും ശക്തമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ക്രമസമാധാനപാലനത്തിന് അഞ്ചു കമ്പനി കേരള പൊലീസിനെ വിന്യസിക്കും. 1500ഓളം പൊലീസുകാരാകും ബൂത്തുകളില്‍ ഡ്യൂട്ടിക്കത്തെുക.

ദക്ഷിണമേഖലാ എഡിജിപി കെ പത്മകുമാറിന്റെ നേതൃത്വത്തില്‍ റൂറല്‍ എസ്പി ഷെഫീന്‍ അഹമ്മദാണ് സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ദിവസവും തലേന്നും നഗരപ്രാന്തങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍നിന്നുള്ള എസ്എച്ച്ഒമാരുടെ നേതൃത്വത്തില്‍ വാഹനപരിശോധന കാര്യക്ഷമമാക്കാനും തീരുമാനമായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :