ബാറില്‍ വെടിവെപ്പ്; ബ്രസീലില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

 വെടിവെപ്പ് , ബ്രസീല്‍ , ആറുപേര്‍ കൊല്ലപ്പെട്ടു , പൊലീസ്
സംപൌളോ| jibin| Last Modified വ്യാഴം, 2 ജൂലൈ 2015 (08:54 IST)
ബ്രസീലിലെ ഒരു ബാറില്‍ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രസീലിലെ സംപൌളോയുടെ അതിര്‍ത്തി പ്രദേശത്തുള്ള ഒരുബാറിലാണു സംഭവം നടന്നത്.

അജ്ഞാതനായ യുവാവ് ബാറിലേക്ക് അതിക്രമിച്ച് കയറുകയും ക്ഷണനേരം കൊണ്ട് അവിടെയുണ്ടായിരുന്നവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ബാറിനുളളില്‍ ഉണ്ടായിരുന്നവരില്‍ മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു. ഇതിനു ശേഷം ബാറിനു പുറത്തേക്ക് ഇറങ്ങിയ ഇയാള്‍ വീണ്ടും വെടിയുതിര്‍ത്തു. കുറ്റവാളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇതിനായുളള അന്വേഷണത്തിലാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

വെടിവെപ്പിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അജ്ഞാതന്‍ ലഹരിക്ക് അടിമയാണോ അതോ മറ്റേതെങ്കിലും കാരണമാണോ വെടിവെപ്പിന് കാരണമായതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് തന്നെ കൊലയാളിയെ പിടികൂടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :