അതിര്‍ത്തിയില്‍ വീണ്ടും പാക് കടന്നുകയറ്റം; നാല് പേര്‍ക്ക് പരുക്ക്

ശ്രീനഗര്‍| Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (09:48 IST)
ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ കടന്നുകയറിയുള്ള പാക് പ്രകോപനം വീണ്ടും. ചൊവ്വാഴ്ച രാത്രിയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണങ്ങളിലും വെടിവെയ്പ്പിലും മൂന്നു ഗ്രാമീണര്‍ക്കും ഒരു ബിഎസ്എഫ് ജവാനും പരുക്കേറ്റു.

ജനവാസ കേന്ദ്രങ്ങള്‍ക്കുനെരെയും സൈനിക പോസ്റ്റുകള്‍ക്കനേരെയുമാണ് പാക് വെടിവെയ്പ്പ് ഉണ്ടായത്. തിരിച്ചടിച്ച ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തി സേനയായ പാക്ക് റൈഞ്ചേര്‍സിന്റെ ഔട്ട്പോസ്റ്റുകള്‍ തകര്‍ത്തു. ഇത് പതിനാലാം തവണയാണ് പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.

ഇതോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകുകയാണ്. കശ്മീരിലെ ആര്‍എസ് പുര സെക്ടറിലടക്കം ഇന്ത്യയുടെ 63 സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക് ഷെല്ലാക്രമണം നടത്തിയിരുന്നു. കഴിഞ്ഞദിവസം നടന്ന ആക്രമണത്തില്‍ 5 പേര്‍ മരിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :