അതിര്‍ത്തിയില്‍ 2,000 ഭീകരര്‍ എത്തിയതായി ഇന്റലിജന്‍സ്

ഇന്ത്യ, പാക്കിസ്ഥാന്‍, അതിര്‍ത്തി, ഭീകരര്‍
ന്യൂഡല്‍ഹി| VISHNU.NL| Last Updated: തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (14:44 IST)
ജമ്മുകശ്മീര്‍ അതിര്‍ത്തിയുടെ വിവിധ ഭാഗങ്ങളിലായി 2,000 പാക് ഭീകര്‍ നുഴഞ്ഞുകയറാന്‍ തയ്യാറായിരിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നുഴഞ്ഞുകയറാന്‍ പറ്റുന്ന അവസരങ്ങള്‍ക്കായി ഭീകരര്‍ കാത്തിരിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഉത്തരേന്ത്യയില്‍ ശൈത്യകാലം ആരംഭിക്കുന്നതിനു മുമ്പ് ഇവരെ ഇന്ത്യയിലേക്ക് കടത്തിവിടാനാണ് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ ശ്രമം.

പൂഞ്ച്, ഗുല്‍മാര്‍ഗ്, മെന്ധാര്‍ സെക്ടറുകളിലാണ് ഇവരിലധികം പേരും ഒളിച്ചുതാമസിക്കുന്നത്. ഒരുമാസത്തിനകം ആയിരത്തിലധികം ഭീകരരാണ് അതിര്‍ത്തിയിലെത്തിയിരിക്കുന്നത്.
പാക് അധിനിവേശ കശ്മീരിലെ പരീശീലനകേന്ദ്രങ്ങളില്‍ നിന്നാണ് ഭീകരര്‍ അതിര്‍ത്തിയിലെത്തിയിരിക്കുന്നതെന്നും ഇവര്‍ക്ക് പാക് പട്ടാളത്തിന്റെ പിന്തുണയുള്ളതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മാരകമായ ആയുധങ്ങളുമായാണ് അതിര്‍ത്തികടക്കാന്‍ ഭീകരര്‍ കാത്തിരിക്കുന്നത്. അതിനാല്‍ കക്ക്ശ്മീര്‍ താഴ്വരയില്‍ സുരക്ഷ ശക്തമാക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശമുണ്ട്. അതേസമയം, പ്രളയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ സൈനികര്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും അതിര്‍ത്തിയിലെ സുരക്ഷ ശക്തമാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :