ഭീഷണി വേണ്ടെന്ന് ജോര്‍ജ്, യു ഡി എഫില്‍ തുടരും

തിരുവനന്തപുരം:| Last Modified വെള്ളി, 27 മാര്‍ച്ച് 2015 (14:38 IST)
തന്നെ ഭീഷണിപ്പെടുത്തി ഇറക്കിവിടാമെന്ന് ആരും വിചാരിക്കേണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ മാണി ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു ഈ പശ്ചാത്തലത്തിലാണ് പി സിയുടെ പ്രതികരണം.

മുഖ്യമന്ത്രിയിലും കുഞ്ഞാലിക്കുട്ടിയിലും രമേശ് ചെന്നിത്തലയിലും വിശ്വാസമുണ്ടെന്നും യു ഡി എഫില്‍ തുടരുമെന്നും
യു ഡി എഫ് തീരുമാനം വരുന്നത് വരെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറേണ്ട സാഹചര്യമില്ലെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കി.
തന്റെ ആഗ്രഹം കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനര്‍ജീവിപ്പിച്ച് മുന്നോട്ട് പോകുക എന്നാണെന്നും പി സി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മാണിയുടെ വീട്ടില്‍ താത്പര്യമുള്ള ചില എം എല്‍ എമാര്‍ യോഗം ചേര്‍ന്ന് എന്നെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് തീരുമാനമെടുത്തു. ഇത് മര്യാദയുള്ള നടപടിയല്ല. ഇതില്‍ അമര്‍ഷമുണ്ട്. കെ എം മാണിയല്ല തന്നെ ചീഫ് വിപ്പാക്കിയത്. യുഡിഎഫില്‍ നിന്ന് മാണി സാര്‍ മന്ത്രി സ്ഥാനമാണ് ആവശ്യപ്പെട്ടത്. ഭീഷണിപ്പെടുത്തി ഇറക്കിവിടാമെന്ന് ആരും വിചാരിക്കെണ്ട പി സി വ്യക്തമാക്കി.

തനിക്കെതിരെയുള്ള നിക്കത്തിന് കേരളാ കോണ്‍ഗ്രസിലെ എല്ലാ എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന വാദം ശരിയല്ലെന്നും ഇത് സംബന്ധിച്ച യോഗത്തില്‍ പി ജെ ജോസഫ് പങ്കെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് എം എല്‍ എമാര്‍ ഈ തീരുമാനത്തെ അംഗീകരിച്ചിരുന്നില്ല. അവരുടെ പേര്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനങ്ങളും രാജിവെക്കില്ലെന്നും മാണി തന്നോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ എല്ലാ സ്ഥാനങ്ങളും രാജി വെക്കുമായിരുന്നെന്നും പി സി പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :