തമിഴ്നാട്ടില്‍ ഒ​രു അ​മ്മ​യും ഒ​രു എം​ജി​ആ​റും മാ​ത്ര​മേ​യു​ള്ളു; രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ തള്ളി ടിടിവി ദിനകരന്‍

രജനിയെ തള്ളി ദിനകരൻ, എം.ജി.ആറിനും അമ്മയ്‌ക്കും പകരം ആരുമില്ല

Rajinikanth , Kamal Haasan , TTV Dinakaran , MGR , Cinema , Madurai , Tamilnadu , Politics , രജനീകാന്ത് , സിനിമ , രാഷ്ട്രീയം ,  തമിഴ്നാട് , ക​മ​ൽ​ഹാ​സ​ൻ
ചെന്നൈ| സജിത്ത്| Last Updated: ഞായര്‍, 31 ഡിസം‌ബര്‍ 2017 (13:36 IST)
സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനത്തെ തള്ളി അണ്ണാ ഡിഎംകെ വിമത വിഭാഗം നേതാവ് ടി.ടി.വി. ദിനകരൻ. തമിഴ്നാട്ടില്‍ എം ജി ആറിനും അമ്മയ്‌ക്കും പകരക്കാരനാവാൻ ഇനി ആർക്കും സാധിക്കില്ലെന്ന് ദിനകരൻ പറഞ്ഞു.

എം.ജി.ആറുമായും അമ്മയുമായും ആരെ വേണമെങ്കിലും താരതമ്യം ചെയ്യാം. എന്നാൽ, തമിഴ്‌നാട്ടിൽ ഒരു എംജിആറും ഒരു അമ്മയും മാത്രമേയുള്ളു. അമ്മയുടെ വിശ്വസ്‌തരായ വോട്ടർമാരെ മറിക്കാനും സാധിക്കില്ലെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ദിനകരൻ വ്യക്തമാക്കി.

ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചെന്നൈയില്‍ നടന്ന തന്റെ ആരാധക സംഗമത്തിലാണ് തന്റെ രാഷ്ട്രീയ പ്രവേശനം രജനികാന്ത് പ്രഖ്യാപിച്ചത്. സ്വ​ന്തം പാ​ർ​ട്ടി രൂ​പീ​ക​രിക്കുമെന്നും വരുന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ചെ​ന്നൈ​യി​ൽ നടന്ന ആ​രാ​ധ​ക സം​ഗ​മ​ത്തിന്റെ സ​മാ​പ​ന​ത്തി​ൽ അ​ദ്ദേ​ഹം വ്യക്തമാക്കി.

രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം എന്നത് കാ​ല​ഘ​ട്ട​ത്തിന്റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നും തനിക്ക് അ​ധി​കാ​ര​ക്കൊ​തി​യി​ല്ലെ​ന്നും ര​ജ​നീ​കാ​ന്ത് ആ​രാ​ധ​ക​രോ​ടു പ​റ​ഞ്ഞു. ജനങ്ങളോടുള്ള കടപ്പാട് മൂലമാണ് തന്റെ രാഷ്ട്രീയ പ്രവേശനമെന്ന് രജനി വ്യക്തമാക്കി. നാണം കെട്ട സംഭവങ്ങളാണ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും സ്‌റ്റൈല്‍ മന്നന്‍ രാഷ്ട്രീയ പ്രഖ്യാപന വേളയില്‍ പറഞ്ഞു.

1996ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതക്കെതിരെ രജനീകാന്ത് പരസ്യമായി രംഗത്തെത്തിയിരുന്നു. ആ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ. വന്‍ പരാജയം നേരിട്ടതോടെയാണ് രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും തുടങ്ങിയത്. ര​ജ​നി​ക്കൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ണ്ടെ​ന്ന് ന​ട​ൻ ക​മ​ൽ​ഹാ​സ​നും നേ​ര​ത്തെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :