അഗ്നിച്ചിറകുകൾ എന്ന സ്വപ്നച്ചിറകുകൾ, ഓർമയിൽ കലാം

അഗ്നിച്ചിറകില്‍ അബ്ദുള്‍ കലാം

aparna shaji| Last Updated: ബുധന്‍, 27 ജൂലൈ 2016 (13:30 IST)
'ഉറക്കത്തിൽ നമ്മ‌ൾ കാണുന്നതല്ല സ്വപനം, നമ്മുടെ ഉറക്കം കളയുന്നതെന്തോ അതാണ് സ്വപ്നം'. ഈ വാക്കുകൾ ഒരിക്കലും ഒരു ഇന്ത്യാക്കാരനും മറക്കാൻ സാധിക്കില്ല. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ എ പി ജെ അബ്ദുൽ കലാമിന്റേതാണീ വാക്കുകൾ. ഇത് വെറും വാക്കുകൾ മാത്രമല്ലെന്ന് ഓരോ ഇന്ത്യാക്കാരനും അറിയാം. കലാം ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു.

അഗ്നിച്ചിറകുകളിലൂടെ ഭാരതത്തിലെ യുവത്വത്തെ പുതിയ ലോകത്തിലേക്ക് നയിച്ച വ്യക്തി, അഗ്നിച്ചിറകെന്ന സ്വപ്നച്ചിറകിലൂടെ യുവത്വത്തെ സ്വപ്നം കാണുവാന്‍ പഠിപ്പിച്ച വ്യക്തിത്വം, മുന്‍ രാഷ്ട്രപതി, ഭാരതത്തിന്‍റെ മിസൈല്‍ പുത്രന്‍ എന്നിങ്ങനെ വിശേഷണങ്ങ‌ൾ ഏറെയുണ്ട് കലാമിന്. കലാം ജീവിച്ചിരുന്നപ്പോൾ മാത്രമല്ല അദ്ദേഹത്തിന്റെ മരണശേഷവും യുവാക്കളിൽ ആ വ്യക്തിത്വം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.

1931 ഒക്ടോബര്‍ 15 ന് തമിഴ്നാട്ടിലെ രാമേശ്വരം ജില്ലയിലെ രാമനാഥപുരം എന്ന ഗ്രാമത്തിൽ ഒരു സാധാരണ മുസ്ലീം കുടുംബത്തിലെ ഇളയമകനായാണ് കലാം പിറവി കൊണ്ടത്. കടത്തുവളളം തുഴച്ചില്‍ക്കാരനായിരുന്ന അച്ഛന്‍ ജൈനുലബ്ദിന്‍ നല്ല മതഭക്തിയുള്ള വ്യക്തിയായിരുന്നു. നന്നേ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളിലൂടെയാണ് കലാമിന്‍റെ ബാല്യം കടന്നുപോയത്. അതിനാല്‍ തീരെ ചെറുപ്പത്തില്‍ തന്നെ പത്രം വിതരണം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെടെണ്ടി വന്നു. ഇടയ്ക്കിടെ അച്ഛനെ സഹായിക്കുവാന്‍ കടത്തു വളളവും തുഴഞ്ഞിരുന്നു ആ കൊച്ചു ബാലന്‍.

രാമനാഥപുരത്തെ സ്കുളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കലാം സെന്റ് ജോസഫ്സ് കോളേജ് തിരുച്ചിറപ്പളളി, മദ്രാസ് യുണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നുംഎയറോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഉന്നതബിരുദം കരസ്ഥമാക്കി. 1960-ല്‍ ഡി ആര്‍ ഡി ഒ-ല്‍ ചേര്‍ന്നതാണ് കലാമിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്‌. ആ കരിയരിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ആര്‍മിക്കായി ഒരു ചെറിയ ഹെലികോപ്ടര്‍ ഡിസൈന്‍ ചെയ്ത് യുവാവായിരുന്ന കലാം ജനശ്രദ്ധ നേടിയിരുന്നു. 1970 ല്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ എസ് ആര്‍ ഒയില്‍ കാലെടുത്തു വച്ചു.

ശാസ്ത്ര സാങ്കേതിക രംഗത്ത് ഭാരതത്തിനു എണ്ണിയാല്‍ തീരാത്ത സംഭാവനകള്‍ സമ്മാനിച്ച കലാം, 2002 ജൂലൈ 25 നു ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായി അധികാരമേറ്റു. രാഷ്ടീയക്കാരൻ അല്ലാത്ത പ്രധാനമന്ത്രിയെന്ന പദവിയും അദ്ദേഹത്തിനു സ്വന്തം. കൊളീജിയം സംവിധാനത്തിലുടെ നടന്ന തിരഞ്ഞെടുപ്പിൽ വന്‍ ഭുരിപക്ഷത്തോടെയായിരുന്നു കലാം തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീടുളള അഞ്ചു വര്‍ഷക്കാലം രാജ്യം കണ്ടത് കര്‍മ്മ നിരതനായ ഒരു രാഷ്ടപതിയെയായിരുന്നു.

അറിവ് അന്വേഷിക്കുക, അറിവ് സമ്പാദിക്കുക എന്നായിരുന്നു അദ്ദേഹം ഓരോ വിദ്യാർത്ഥികളോടും പറഞ്ഞത്. വിദ്യാർത്ഥികളെ മഹത്തായ സ്വപ്നം കാണാൻ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ നന്മക്കായി കുടുംബ ജീവിതം പോലും ഉഴിഞ്ഞുവച്ച് അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത അനശ്വര വ്യക്തിത്വമായിരുന്നു കലാം. അദ്ദേഹത്തിന്റെ വിനയം എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു.

മരണമെന്ന സഞ്ചാരി ഒരു വർഷം മുൻപ് അദ്ദേഹത്തെ വിളിച്ചുകൊണ്ട് പോയപ്പോൾ നിശബ്ദമായത് മാത്രമായിരുന്നില്ല, ലോകം മുഴുവൻ ആ സങ്കടത്തിൽ പങ്കാളികൾ ആയിരുന്നു.
ഒരു നല്ല പ്രധാനമന്ത്രിയെന്നതിന്റെ തെളിവായിരുന്നു അത്.

കലാമിന്റെ വാക്കുകൾ:

* മനുഷ്യനെ ദൈവത്തിൽനിന്നകറ്റാനുള്ളതാണ് ശാസ്ത്രമെന്ന് ചിലർ പറയുമ്പോൾ അത്ഭുതം തോന്നാറുണ്ട്. എനിക്ക് ശാസ്ത്രം ആത്മസാക്ഷാത്കാരത്തിന്റെയും ആത്മീയ സമ്പൂർണതയുടെയും മാർഗ്ഗം മാത്രമാണ്.

* സ്‌നേഹത്തിന്റെ വേദനയനുഭവിക്കുന്നതിനേക്കാൾ എനിക്കെളുപ്പം റോക്കറ്റുകൾ ഉണ്ടാക്കുന്നതാണ്.

* ശാസ്ത്രം ദൈവത്തോടടുക്കാനുള്ള വഴി മാത്രം.

* സ്വപ്‌നം കാണുക, ഊർജ്ജത്തോടെ പ്രവർത്തിക്കുക.

* സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമില്ലാത്തത് കുറ്റമാണ്.

* കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്ത് ഒളിവില്‍. മേഘയുടെ സുഹൃത്തും ഐബി ...

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ ...

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി
മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി. സുപ്രീംകോടതി ...

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് ...

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് തീപിടിച്ചു, ദ്യശ്യങ്ങൾ വൈറൽ
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വാഹനത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ട്. ...

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ...

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ...

ഏഴാംക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 61 ...

ഏഴാംക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 61 വർഷം കഠിന തടവ്
കൊല്ലം: കൊല്ലം കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി ...