പാകിസ്ഥാന്‍ സ്‌പിന്നര്‍ അശ്വിന്റെ മുന്നില്‍ ‘സീറോ’; സ്‌മിത്തിനെ വെല്ലാന്‍ കോഹ്‌ലിക്കും കഴിയുന്നില്ല

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ തിളങ്ങാനാകാത്തതാണ് ഷാക്ക്​ വിനയായത്

 cricket , virat kohli , r ashwin ,  r ashwin വിരാട് കോഹ്‌ലി , ടീം ഇന്ത്യ , ക്രിക്കറ്റ് , ഐ സി സി
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 26 ജൂലൈ 2016 (19:57 IST)
ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിന് നേട്ടം. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്താന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ അഞ്ചാം സ്ഥാനത്തേക്ക് തള്ളി ഇന്ത്യന്‍ സ്‌പിന്നര്‍ ഒന്നാമതെത്തി. ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണാണ് പട്ടികയിലെ രണ്ടാമത്​. സ്റ്റുവർട്ട് ബ്രോഡ്, ഡെയ്ൽ സ്റ്റെയിൻ എന്നിവരാണ് യഥാക്രമം രണ്ടു, മൂന്ന്, നാല് സ്‌ഥാനങ്ങളിൽ.

വെസ്‌റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഒന്നാം ടെസ്‌റ്റില്‍ അശ്വന്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹത്തെ റാങ്കിംഗില്‍ ഒന്നാമതെത്തിച്ചത്. അതേസമയം, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ തിളങ്ങാനാകാത്തതാണ് ഷായ്‌ക്ക്​ വിനയായത്.

ആന്റിഗ്വ ടെസ്റ്റിലെ ഏഴ് വിക്കറ്റ് നേട്ടമാണ് ഓഫ് സ്പിന്നർക്ക് തുണയായത്. അശ്വിന്റെ ഓൾറൗണ്ട് മികവിൽ ഇന്ത്യ ഇന്നിംഗ്സിനും 92 റൺസിനും വിജയം നേടിയിരുന്നു. 2015 വർഷാവസാനത്തിലും അശ്വിൻ ബൗളിംഗ് റാങ്കിംഗിൽ ഒന്നാം റാങ്ക് നേടിയിരുന്നു.

ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനക്കാരില്‍ ഇന്ത്യക്കാരാരുമില്ല. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ആന്‍റിഗയിലെ തിളങ്ങുന്ന ജയത്തോടെ ടെസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയാണ് ഒന്നാമതായി തുടരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :