വിന്‍ഡീസിനെ ഇരട്ട സെഞ്ചുറിയിലൂടെ തവിടുപൊടിയാക്കിയ കോഹ്‌ലിക്ക് ‘വിന്‍‌ഡീസു’കാരന്റെ സമ്മാനം; മിലി ഇന്ത്യന്‍ നായകനെ കാണാന്‍ ഹോട്ടലില്‍ എത്തി

വിവിയന്‍ റിച്ചാര്‍ഡ്‌സും നേരത്തെ കോഹ്ലിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു

virat kohli , india west indies test serious , cricket , sachin , വിരാട് കോഹ്‌ലി , ഇരട്ട സെഞ്ചുറി , ക്രിക്കറ്റ്
ആന്റിഗ്വ| jibin| Last Updated: ചൊവ്വ, 26 ജൂലൈ 2016 (20:37 IST)
ആന്റിഗ്വ ടെസ്‌റ്റില്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലിക്ക് സമ്മാനവുമായി വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ മകന്‍ മിലി റിച്ചാര്‍ഡ്‌സ്. വെസ്‌റ്റ് ഇന്‍ഡീസിനെതിരെ കരിയറില്‍ ആദ്യമായി ഇരട്ട സെഞ്ചുറി നേടിയ കോഹ്‌ലിയുടെ ആഹ്ലാദ നിമിഷം ഒപ്പിയെടുത്ത ഛായാചിത്രമാണ് റിച്ചാര്‍ഡ്‌സ് ജൂനിയര്‍ നല്‍കിയത്.

മിലി റിച്ചാര്‍ഡ്‌സും സുഹൃത്തും ചേര്‍ന്ന് വരച്ച ചിത്രം ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലിലെത്തി വിരാടിന് സമ്മാനിക്കുകയായിരുന്നു. തങ്ങളുടെ നാട്ടില്‍‌വച്ച് അദ്ദേഹത്തിന് ഇരട്ട സെഞ്ചുറി നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ആദരിക്കാന്‍ തയ്യാറായതെന്നും റിച്ചാര്‍ഡ്‌സ് ജൂനിയര്‍ വ്യക്തമാക്കി.

വിവിയന്‍ റിച്ചാര്‍ഡ്‌സും നേരത്തെ കോഹ്ലിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. മനോഹരമായ ക്ലാസിക് ഇന്നിംഗ്‌സായിരുന്നു കോഹ്ലിയുടേതെന്ന് റിച്ചാര്‍ഡ്‌സ് അഭിപ്രായപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :