സ്വത്ത് തര്‍ക്കം: സ്വന്തം ചോരയിലുണ്ടായ പിഞ്ചു കുഞ്ഞിനെ മാതാവ് രണ്ടാംനിലയിൽനിന്നു താഴേക്കെറിഞ്ഞു - ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
പിഞ്ചുകുഞ്ഞിനെ മാതാവ് രണ്ടാംനിലയിൽനിന്നു താഴേക്കെറിഞ്ഞു
ന്യൂഡൽഹി|
സജിത്ത്|
Last Modified വെള്ളി, 27 ജനുവരി 2017 (14:52 IST)
ഭര്‍ത്താവിന്റെ വീട്ടുകാരുമായുണ്ടായ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് യുവതി ഉറങ്ങിക്കടന്ന രണ്ടുവയസായ മകനെ ഒന്നാം നിലയിലെ കോണിപ്പടിയിൽ നിന്നും താഴേക്കെറിഞ്ഞു. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരുക്കേറ്റ കുട്ടി ഇപ്പോള്‍ എയിംസ് ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു.
സോനു ഗുപ്ത എന്ന യുവതിയാണ് സ്വന്തം കുഞ്ഞിനെ ക്രൂര പീഡനത്തിനിടയാക്കിയത്. ബിസിനസുകാരനായ ഭർത്താവ് നിതിൻ ഗുപ്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. എന്നാൽ ഇതുവരെയും സോനുവിനെ അറസ്റ്റ് ചെയ്തിട്ടില്ല. വീട്ടിൽ നിതിൻ ഗുപ്ത സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിലാണ് സോനുവിന്റെ ഈ ക്രൂരത പതിഞ്ഞത്.
തന്റെ ഭാര്യയുടെ ഇത്തരത്തിലുള്ള മൃഗീയ പെരുമാറ്റം തെളിയിക്കുന്നതിനാണ് താന്‍ ഈ ക്യാമറ സ്ഥാപിച്ചതെന്ന് നിതിന്‍ വ്യക്തമാക്കി. അതേസമയം, സോനു നേരത്തെയും കുഞ്ഞിനെ ഉപദ്രവിക്കാറുണ്ടെന്നും തന്നെയും മൃഗീയമായി മർദിക്കുമെന്നും ഭര്‍തൃമാതാവ് പറഞ്ഞു. തുടര്‍ന്ന പൊലീസിൽ പരാതി നൽകിയപ്പോള്‍ അവരാണ് സിസിടിവി ക്യാമറ സ്ഥാപിക്കാൻ നിർദേശിച്ചതെന്നും മാതാവ് പറഞ്ഞു.