ജയിച്ചു, ജയിച്ചില്ല

ജമ്മുകശ്മീര്‍| Last Updated: ചൊവ്വ, 23 ഡിസം‌ബര്‍ 2014 (14:42 IST)
ജമ്മു കാശ്മീരില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച ഒമര്‍ അബ്ദുള്ള ഒരു മണ്ഡലത്തില്‍ ജയിച്ചു. നേരിയ ഭൂരിഭക്ഷത്തിനാണ് ജയം. ജമ്മുകശ്മീരിലെ ബിര്‍വയില്‍ നിന്നാണ് ഒമര്‍ അബ്ദുള്ള ജയിച്ചത്. അതേസമയം സോന്‍വാര്‍ മണ്ഡലത്തില്‍ 14,277 വോട്ടിന് ഒമര്‍ അബ്ദുള്ള പരാജയപ്പെട്ടു. പിഡിപി സ്ഥാനാര്‍ത്ഥി മുഹമ്മദ് അഷറഫാണ് സോന്‍വാറില്‍ ഒമര്‍ അബ്ദുളളയെ തോല്‍പ്പിച്ചത്.

ഝാര്‍ഖണ്ഡില്‍
മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മധു കോഡയും പരാജയം അറിഞ്ഞു. ജെഎംഎമ്മിന്റെ നിരല്‍ പുര്‍ത്തിയാണ കോഡയെ തോല്പിച്ചത്. അതിനിടെ ജമ്മു കാശ്മീരില്‍ പിഡിപിയുമായി സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.കശ്മീരിലും ജാര്‍ഖണ്ഡിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :