നഴ്‌സറി വിദ്യാര്‍ഥിനിക്ക് പീഡനം: സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി| Last Modified ബുധന്‍, 6 ഓഗസ്റ്റ് 2014 (10:32 IST)
നഴ്‌സറി വിദ്യാര്‍ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കുറേ നാളായി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. ഡ്രൈവര്‍ വിപിന്‍ കുമാറാണ് അറസ്റ്റിലായത്.

സ്‌കൂളില്‍ പോകാന്‍ കുട്ടി മടികാണിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്ത് വരുന്നത്. വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും ഉള്ള യാത്രയില്‍ മറ്റ് കുട്ടികള്‍ വണ്ടിയില്‍ ഇല്ലാത്ത സമയത്ത് വിപിന്‍കുമാര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുമായിരുന്നു.

രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് മൂന്ന് മണിക്കൂറിനുള്ളില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ സംരക്ഷണത്തിനായുള്ള പോക്‌സോ നിയമപ്രകാരം വിപിന്‍കുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :