നോട്ട് നിരോധനം‍: അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ മോദിയുടെ ഉറച്ച തീരുമാനമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി

നോട്ട് അസാധുവാക്കിയത് കള്ളപ്പണത്തിനെതിരായ മോദിയുടെ ഉറച്ച തീരുമാനമെന്ന് ഫ്രാൻസ്

Demonetisation, Narendra Modi, france, note ban ന്യൂഡൽഹി, ഫ്രാന്‍സ്, നരേന്ദ്രമോദി, നോട്ട് നിരോധനം
ന്യൂഡൽഹി| സജിത്ത്| Last Modified തിങ്കള്‍, 16 ജനുവരി 2017 (07:39 IST)
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ പ്രശംസിച്ച് ഫ്രാൻസ്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറച്ച തീരുമാനമാണ് നോട്ടുകള്‍ നിരോധിച്ചതിലൂടെ കാണാന്‍ കഴിയുന്നതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാൻ മാർക്ക് അയ്റോൾട്ട് അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എടുത്ത പല തീരുമാനങ്ങളും വന്‍ തോതിലുള്ള വിദേശനിക്ഷേപത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥപോലുള്ള നീക്കങ്ങളും ഈ തീരുമാനത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. പുതിയ നീക്കങ്ങളെ നല്ല രീതിയിലാണ് തങ്ങൾ കാണുന്നതെന്നും ഴാൻ മാർക്ക് അയ്റോൾട്ട് പറഞ്ഞു.

‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന പദ്ധതിയും വളരെ മികച്ച നീക്കമാണ്. അത്തരമൊരു പദ്ധതിയുടെ ഭാഗമാകാൻ സാധിച്ചതിൽ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു. നാലു ദിവസത്തെ സന്ദർശനത്തിനായാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഇന്ത്യയിൽ എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :