നോട്ടു പിൻവലിച്ച നടപടി: ആർബി​ഐയുടെ സല്‍‌പേര് നഷ്ടപ്പെടുത്തിയെന്ന് ജീവനക്കാർ

നോട്ട് അസാധുവാക്കിയതുമൂലം പ്രതിച്ഛായ മോശമായെന്ന് ആർബിഐ ജീവനക്കാർ

RBI, Letter to RBI,  Governor, Urjit Patel, Demonetisation, Currency crisis ന്യൂഡൽഹി, ആർബി​ഐ, ഊർജിത്​ പ​ട്ടേല്‍, ഗവർണർ, നോട്ടു പിൻവലിക്കൽ
ന്യൂഡൽഹി| സജിത്ത്| Last Updated: ശനി, 14 ജനുവരി 2017 (11:26 IST)
നവംബർ എട്ടിന്​​ പ്രഖ്യാപിച്ച നോട്ട്​ അസാധുവാക്കിയ തീരുമാനം അപമാനമുണ്ടാക്കിയതായി ആർബിഐ ജീവനക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ റിസർവ്​ ബാങ്ക്​ ഊർജിത്​ പ​ട്ടേലിന് കത്തു നല്‍കി. അസാധുവാക്കിയ നടപടിയിൽ ഉണ്ടായ പിടിപ്പുകേടിനെതിരെയും കാര്യങ്ങളുടെ മേൽനോട്ടത്തിനായി പ്രതിനിധിയെ ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയും കത്തില്‍ വിമര്‍ശനമുണ്ട്.

ആർ ബി ​ഐയുടെ സ്വയംഭരണത്തിലേക്ക്​ സർക്കാർ കടന്നു കയറിയെന്നും​ കത്തിൽ കുറ്റപ്പെടുത്തുന്നു​ണ്ട്. വർഷങ്ങളുടെ നീണ്ടപ്രയത്ന ഫലമായാണ്​ ആർ ബി ഐ ഒരു സൽപ്പേര്​ ഉണ്ടാക്കിയെടുത്തത്​. എന്നാല്‍ നോട്ട് അസാധുവാക്കിയ നടപടിയോടെ അത് പൂര്‍ണമായും നഷ്ടപ്പെട്ടതായും ഇത്​ ജീവനക്കാര്‍ക്ക് വേദനയുണ്ടാക്കിയെന്നും കത്തിൽ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :