'എവിടെയാണ് ഇരിക്കുന്നത് എന്ന കാര്യം' തന്നെ വിഷമിപ്പിക്കാറില്ല; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി, ശനി, 27 ജനുവരി 2018 (08:18 IST)

റിപ്പബ്ലിക് ദിന പരേഡിലെ ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി പുറകുവശത്തെ നിരയില്‍ ഇരിപ്പിടം ലഭിച്ചതില്‍ തനിക്ക് ഒരു പരാതിയുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി ആറാമത്തെ നിരയിലായിരുന്നു രാഹുലിനുള്ള ഇരിപ്പിടം ഒരുക്കിയിരുന്നത്. ഇതേച്ചൊല്ലി വലിയ തരത്തിലുള്ള വിവാദങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.  
 
തുടര്‍ന്നാണ് 'എവിടെയാണ് ഇരിക്കുന്നത് എന്ന കാര്യം' ഒരിക്കലും തന്നെ വിഷമിപ്പിക്കാറില്ലെന്ന പ്രസ്താവനയുമായി രാഹുല്‍ ഗാന്ധി എത്തിയത്. എന്‍ ഡി ടിവിയോടാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിനോടൊപ്പം ആറാമത്തെ നിരയിലായിരുന്നു രാഹുലിന് ഇരിപ്പിടം ഒരുക്കിയിരുന്നത്.
 
അതേസമയം, നാലാംനിരയിലാണ് രാഹുലിന്റെ ഇരിപ്പിടമെന്നായിരുന്നു ആദ്യസൂചനകള്‍. എന്നാല്‍ ഔദ്യോഗിക അറിയിപ്പ് വന്ന ശേഷമാണ് ആറാംനിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്ന് വ്യക്തമായത്. അതേസമയം ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മുന്‍നിരയിലായിരുന്നു ഇരിപ്പിടം ലഭിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മിനിബസ് നദിയിലേക്ക് മറിഞ്ഞ് 12 മരണം; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

മിനിബസ് നദിയിലേക്ക് മറിഞ്ഞ് 12 മരണം. 17 യാത്രക്കാരുമായി പോകുകയായിരുന്ന മിനി ബസ്സാണ് ...

news

ആദിക്ക് തിരിച്ചടി; റിലീസ് ദിവസം തന്നെ ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നു

പ്രണവ് മോഹന്‍‌ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്‌തു ഇന്നു തിയേറ്ററുകളിലെത്തിയ ...

news

കസബ വിവാദത്തില്‍ ആരാധകര്‍ക്കെതിരെ ശശി തരൂര്‍

മമ്മൂട്ടി നായകനായ കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിൽ അഭിപ്രായം ...

Widgets Magazine