ഭ​ക്ത​രേ... നി​ങ്ങ​ളു​ടെ യ​ജ​മാ​ന​ൻ പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണു ന​ൽ​കു​ന്നത്; മോദിക്കെതിരെ പ​രി​ഹാ​സ​വു​മാ​യി രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി, ഞായര്‍, 31 ഡിസം‌ബര്‍ 2017 (13:11 IST)

കേ​ന്ദ്ര സ​ർ​ക്കാ​രിനും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കുമെതിരെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് മോ​ദി ന​ൽ​കു​ന്ന​തെ​ന്നും വാ​ഗ്ദാ​ന​ങ്ങളൊന്നും ഇതുവരെ നി​റ​വേ​റ്റ​പ്പെട്ടിട്ടില്ലെന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. 
 
9,860 കോ​ടി രൂ​പ​യാ​ണ് സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​ക​ൾ​ക്കാ​യി  കേ​ന്ദ്ര​സ​ർ​ക്കാ​ർ മാ​റ്റി​വ​ച്ച​ത്. എ​ന്നാ​ൽ 60 ന​ഗ​ര​ങ്ങ​ളിലായി വെറും 645 കോ​ടി രൂ​പ മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ ചെ​ല​വ​ഴിച്ചത്. അ​നു​വ​ദി​ച്ച തു​ക​യു​ടെ എ​ഴ് ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇതെന്നും രാ​ഹു​ൽ വ്യക്തമാക്കി. 
 
രാജ്യത്തിന്റെ പ്രധാന എ​തി​രാ​ളി​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്ന ചൈ​ന, നമ്മളെ പല മ​ത്സ​ര​ങ്ങ​ളിലും പി​ന്ത​ള്ളിക്കൊണ്ടിരിക്കുമ്പോളും നി​ങ്ങ​ളു​ടെ യ​ജ​മാ​ന​ൻ പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണു ന​ൽ​കു​ന്ന​തെ​ന്നും മോ​ദി ഭ​ക്ത​ർ​ക്കാ​യി ട്വി​റ്റ​റി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ രാ​ഹു​ൽ പ​രി​ഹ​സിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

സം​സ്ഥാ​ന​ത്ത് പൊ​ലീ​സ് നി​ഷ്ക്രി​യം, മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഒ​ഴി​യ​ണം; ആഞ്ഞടിച്ച് ചെ​ന്നി​ത്ത​ല

സം​സ്ഥാ​ന സ​ർ​ക്കാ​രി​നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു​മെ​തിരെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ...

news

കാറുകളും ബൈക്കും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പടെ 10 മരണം

രണ്ട് എസ്‌യുവികളും ഒരു ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ...

news

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം: സ്റ്റൈല്‍മന്നന് അ​ഭി​ന​ന്ദ​ന​വു​മാ​യി ഉലകനായകന്‍

ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ രാ​ഷ്ട്രീ​യ പ്ര​വേ​ശം പ്ര​ഖ്യാ​പി​ച്ച ത​മി​ഴ് ന​ട​ൻ ...

Widgets Magazine