107 കാരിയായ ആരാധികയ്ക്ക് രാഹുലിന്റെ കിടിലന്‍ പിറന്നാള്‍ സമ്മാനം

ന്യൂഡല്‍ഹി, ചൊവ്വ, 26 ഡിസം‌ബര്‍ 2017 (10:56 IST)

107 കാരിയായ ആരാധികയ്ക്ക് ഉഗ്രന്‍ പിറന്നാള്‍ സമ്മാനം നല്‍കി കോണ്‍ഗ്രസ്  ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയെ നേരിട്ടു കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ആരാധികയെ ഫോണില്‍ വിളിച്ച് പിറന്നാള്‍ ആശംസിക്കുകയായിരുന്നു രാഹുല്‍. 
 
വയോധികയുടെ കൊച്ചുമകള്‍ ദീപാലി ട്വിറ്ററിലൂടെയാണ് അവരുടെ പിറന്നാള്‍ ആഗ്രഹം വെളിപ്പെടുത്തിയത്. പിറന്നാളുകാരിയുടെ ഫോട്ടോയ്ക്ക് ഒപ്പം ‘ഇന്ന് എന്റെ മുത്തശ്ശിയുടെ പിറന്നാളാണ്. അവരുടെ ഒരു ആഗ്രഹം, രാഹുല്‍ ഗാന്ധിയെ കാണുകയെന്നതാണെന്നും പോസ്റ്റ്  ചെയ്തു. 
 
ട്വീറ്റുവന്നു മണിക്കൂറുകള്‍ക്കകം രാഹുലിന്റെ പ്രതികരണവും വന്നു. ‘പ്രിയ ദീപാലി, നിന്റെ സുന്ദരിയായ മുത്തശ്ശിയോട് ഞാന്‍ പിറന്നാള്‍ ആശംസയും ക്രിസ്തുമസ് ആശംസയും നേര്‍ന്നതായി പറയുക. എന്റെയൊരു ആലിംഗനവും കൈമാറുക.’ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തെറ്റുപറ്റി, തിരുത്താമെന്ന് ഫഹദ്; ധാര്‍ഷ്ട്യത്തോടെ സുരേഷ് ഗോപിയും അമല പോളും

പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഫഹദ് ഫാസില്‍ ...

news

യുദ്ധത്തിനു ഇറങ്ങുകയാണെങ്കിൽ ജയിക്കണം, രാഷ്ട്രീയ നിലപാട് 31ന് അറിയിക്കും; ആരാധകരോട് കാത്തിരിക്കൂ എന്ന് രജനികാന്ത്

തമിഴ്‌നാട്ടിലെ രാഷ്ട്രീയം തിളക്കുകയാണ്. പുതിയ കക്ഷിചേരലും ആർകെ നഗറിലെ ദിനകരന്റെ ...

news

മുത്തലാഖ് നിരോധന ബില്ലിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത്

മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ലിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത്. ...

news

താടി വളര്‍ത്തിയതിന്റെ പേരില്‍ ജാമിയ സര്‍വകാലാശാല വിദ്യാര്‍ത്ഥികളെ എന്‍സിസി പുറത്താക്കി

താടി വളര്‍ത്തിയതിന്റെ പേരില്‍ 10 വിദ്യാര്‍ത്ഥികളെ ഡല്‍ഹി നടക്കുന്ന നാഷണല്‍ കേഡറ്റ് ...

Widgets Magazine