'ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക്‌ നരേന്ദ്രമോഡിയുടെ സര്‍ട്ടിഫിക്കറ്റ്‌ വേണ്ട'

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (10:39 IST)
ദേശസ്‌നേഹം തെളിയിക്കാന്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക്‌ നരേന്ദ്രമോഡിയുടെ സര്‍ട്ടിഫിക്കറ്റ്‌ വേണ്ടെന്ന്‌ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്‌.

മുസ്ലീങ്ങള്‍ ദേശസ്‌നേഹമുളളവരാണെന്ന്‌ ഇപ്പോള്‍ കണ്ടെത്തിയതുപോലെയാണ്‌ മോഡിയുടെ പ്രസ്‌താവന. മുസ്ലീങ്ങള്‍ക്ക്‌ ഇത്തരശമരു സര്‍ട്ടിഫിക്കറ്റിന്റെ കാര്യമില്ല. സ്വാതന്ത്ര്യസമരത്തിന്‌ ഒരുമിച്ച്‌ പോരാടിയ സമൂഹമാണിതെന്നും ഖുര്‍ഷിദ്‌ പ്രതികരിച്ചു.

മോഡി മുസ്ലീങ്ങളെ അനുകൂലിച്ച്‌ സി‌എന്‍‌എന്‍ ചാനലിന്‌ നല്‍കിയ അഭിമുഖത്തോട് പ്രതികരിക്കുകയായിരുന്നു ഖുര്‍ഷിദ്‌. രാജ്യത്തിന്‌ വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണ്‌ ഇന്ത്യന്‍ മുസ്ലീങ്ങള്‍. അവരുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാനാവില്ല. അല്‍-ക്വയ്‌ദയുടെ താളത്തിനെത്തു തുളളുന്നവരല്ല അവരെന്നുമായിരുന്നു മോഡിയുടെ പരാമര്‍ശം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :